ഡങ്കന്റെ പരാമര്‍ശങ്ങള്‍ മതഭ്രാന്ത് നിറഞ്ഞതാണെന്നും ഇത് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകനായ രാം പ്രസാദ് മുന്നറിയിപ്പ് നല്‍കി.
ഭാഗ്യവശാല്‍ ഗവര്‍ണര്‍ അബോട്ട് ഒരു മതഭ്രാന്തനല്ലെന്നും ബൈബിള്‍ യു.എസ് ഭരണഘടനയുമല്ലെന്നും പറഞ്ഞ് തുടങ്ങുന്നതായിരുന്നു രാം പ്രസാദിന്റെ പോസ്റ്റ്.
This does not belong in Texas! We do not need or want temples in our state that are used to worship false, demonic gods and idols. “You shall have no other gods before me.” Exodus 20:3pic.twitter.com/tdTh7xSyBW
‘ടെക്സസിലെ ഹിന്ദു- അമേരിക്കന്‍ ജനസംഖ്യ ഉടന്‍ ഒരു ദശലക്ഷത്തിലെത്തും, ഞങ്ങള്‍ക്ക് ഉയര്‍ന്ന ശരാശരി വരുമാനവുമുണ്ട്. ഉയര്‍ന്ന സംഖ്യയില്‍ വോട്ടും ചെയ്യുന്നു. നിങ്ങളുടെ മതഭ്രാന്ത് കൂടുതല്‍ പണവും വോട്ടുകളും ഡെമോക്രാറ്റുകള്‍ക്ക് നല്‍കാന്‍
കാരണമാവും,’ പ്രസാദ് പറഞ്ഞു.
‘ഇത് ടെക്‌സസിന്റെതല്ല! വ്യാജ പൈശാചിക ദൈവങ്ങളെയും വിഗ്രങ്ങളെയും ആരാധിക്കാന്‍ ഉപയോഗിക്കുന്ന ക്ഷേത്രങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് ആവശ്യമില്ല. ‘നിങ്ങള്‍ക്ക് ഞാനല്ലാതെ മറ്റൊരു ദൈവമുണ്ടാകരുത്,’ ബൈബിളിനെ ഉദ്ധരിച്ച് കൊണ്ട് ഡങ്കന്‍ പറഞ്ഞു.
ക്ഷേത്രത്തിന്റെ രൂപകല്‍പനയെ പ്രശംസിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതിന് പിന്നാലെയായിരുന്നു ഡങ്കനെതിരെ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിഷേധം.
ഹിന്ദു വിരുദ്ധ പ്രസ്താവന നടത്തിയതിന് പിന്നാലെ ഡങ്കന്‍ മുമ്പും വിമര്‍ശിക്കപ്പെട്ടിരുന്നു. ഹിന്ദു ദൈവമായ ഹനുമാനെ ‘ വ്യാജ ദൈവം’ എന്ന് വിളിക്കുകയും ടെക്‌സസില്‍ 90 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ സ്ഥാപിക്കുന്നതിനെ അദ്ദേഹം എതിര്‍ക്കുകയും ചെയ്തിരുന്നു.
പ്യൂ റിസര്‍ച്ച് പ്രകാരം അമേരിക്കയിലെ ഏറ്റവും വലിയ ഇന്ത്യന്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലൊന്നാണ് ടെകസസ്. ഏകദേശം 570,000 ഇന്ത്യന്‍ വംശജരാണ് ഇവിടെ താമസിക്കുന്നത്.
ഇന്ത്യ വിരുദ്ധ, കുടിയേറ്റ വിരുദ്ധ വികാരങ്ങളുടെ ഭാഗമാണ് നിലവിലെ യു.എസിലെ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്ക് കാരണമെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Some fake gods and idols; Republican leader criticized for anti-Hindu remarks
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.