ഒരു കാരണവുമില്ലാതെ വെറുക്കുന്ന താരങ്ങൾ; ‘നെപ്പോ കിഡ്’ എന്ന ടാഗ് കാരണം വിമർശനം തുടരുന്നു: ചർച്ചയാക്കി സോഷ്യൽ മീഡിയ
indian cinema
ഒരു കാരണവുമില്ലാതെ വെറുക്കുന്ന താരങ്ങൾ; ‘നെപ്പോ കിഡ്’ എന്ന ടാഗ് കാരണം വിമർശനം തുടരുന്നു: ചർച്ചയാക്കി സോഷ്യൽ മീഡിയ
നന്ദന എം.സി
Thursday, 5th March 2026, 2:42 pm

 

മലയാള സിനിമയ്ക്ക് പുറത്തും തന്റേതായൊരു സ്ഥാനം നേടിയ നടനാണ് ദുൽഖർ സൽമാൻ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലടക്കം നിരവധി ചിത്രങ്ങളിലൂടെ താരം ശ്രദ്ധ നേടിയിട്ടുണ്ട്. പ്രത്യേകിച്ച് സീതാ രാമം എന്ന ചിത്രത്തിലൂടെ മറ്റ് ഭാഷകളിലെ പ്രേക്ഷകരുടെ ഇടയിലും ദുൽഖറിന് വലിയ ആരാധകവൃന്ദം രൂപപ്പെട്ടു.

അതേസമയം കഴിഞ്ഞ കുറച്ചുകാലമായി മലയാള സിനിമയിൽ ദുൽഖറിന്റെ സാന്നിധ്യം അത്ര ശക്തമായി പ്രകടമാകുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. താരത്തിന്റെ അവസാനത്തെ മലയാള ചിത്രം കിങ് ഓഫ് കൊത്തയ്ക്ക് പ്രതീക്ഷിച്ചത്ര വിജയം നേടാനായിരുന്നില്ല.

എന്നാൽ സിനിമയുടെ വിജയപരാജയങ്ങളെക്കാൾ ഏറെ, ഒരു നടനെ കാരണമില്ലാതെ വിമർശിക്കുന്ന പ്രവണതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ദുൽഖർ സൽമാൻ, Photo: IMDb

ഇത്തരമൊരു അവസ്ഥ മറ്റ് ഭാഷകളിലെ സിനിമകളിലും കാണാമെന്നാണ് ആരാധകർ പറയുന്നത്. ബോളിവുഡിൽ സമാനമായ വിമർശനങ്ങൾ നേരിടുന്ന താരങ്ങളിൽ ഒരാളാണ് ആലിയ ഭട്ട് . താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ നിരന്തരം ട്രോളുകളും വിമർശനങ്ങളും ഉയരാറുണ്ട്.

ഇരുവരെയും കുറിച്ച് നടക്കുന്ന ചർച്ചകളിൽ പ്രധാനമായി ഉയരുന്ന കാര്യം ‘നെപ്പോ കിഡ്’ എന്ന ടാഗാണ്. സിനിമാ കുടുംബത്തിൽ നിന്നെത്തിയ താരങ്ങളായതിനാൽ അനാവശ്യമായ വിമർശനങ്ങൾ കൂടുതലായി നേരിടേണ്ടി വരുന്നതാണെന്ന് ആരാധകർ പറയുന്നത്.

എന്നാൽ ഇരുവരും സ്വന്തം കഴിവും പരിശ്രമവും കൊണ്ടാണ് ഇന്നും സിനിമാ മേഖലയിലെ മുൻനിരയിൽ തുടരുന്നതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

ആലിയ ഭട്ട്, Photo: IMDb

ചാർലി പോലുള്ള ചിത്രങ്ങളിലെ ദുൽഖറിന്റെ പ്രകടനവും ഗംഗുബായ് കത്യവാടി, ഹൈവേ എന്നീ ചിത്രങ്ങളിലെ ആലിയയുടെ അഭിനയവും ആരാധകർ ഓർമിപ്പിക്കുന്നു. താരങ്ങളെ അവരുടെ കുടുംബ പശ്ചാത്തലമല്ല, അഭിനയം അടിസ്ഥാനമാക്കി വിലയിരുത്തേണ്ടതെന്നും സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നു.

സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും താരങ്ങൾക്കെതിരായ അനാവശ്യ വിമർശനങ്ങൾ വർധിക്കുകയാണെന്നും, ഒരു നടനെ അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തേണ്ട സമയമാണിതെന്നും ആരാധകർ പറയുന്നു.

Content Highlight: Social media’s response to criticism against Alia Bhatt and Dulquer Salmaan.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.