ആവേശത്തിന് ശേഷം ചെയ്ത സിനിമകളിലൊന്നും തന്റെ പഴയ റേഞ്ച് ആവര്‍ത്തിക്കാന്‍ സാധിക്കാതെ പോയ നടനാണ് ഫഹദ് ഫാസില്‍. മലയാളത്തിലും അന്യഭാഷയിലും ഫഹദ് തന്റെ റേഞ്ചിനനുസരിച്ചുള്ള സിനിമകളല്ല തെരഞ്ഞെടുക്കുന്നതെന്നാണ് പലരും പരാതിപ്പെടുന്നത്. തമിഴിലും തെലുങ്കിലും സഹനടന്‍ റോളുകള്‍ ചെയ്യുന്നതും വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്.
ഇതിനിടയില്‍ കഴിഞ്ഞദിവസം ഹോളിവുഡ് ചിത്രം ഡിഗ്ഗറിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നതോടെ ഫഹദ് വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിച്ചു. അലക്‌സാേ്രണ്ട ഇനാരിറ്റു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തന്നെയും ഒഡിഷന് വിളിച്ചിരുന്നതായി ഫഹദ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. റിസ് അഹമദ് ചെയ്യുന്ന വേഷം ഫഹദിനെ വെച്ച് ചെയ്യാനിരുന്നതായി പലരും അഭിപ്രായപ്പെട്ടു.
ഡിഗ്ഗര്‍ Photo: Screen grab/ Warner Bros
ഇനാരിറ്റുവിനെപ്പോലുള്ള വലിയൊരു സംവിധായകന്റെ സിനിമയിലേക്കുള്ള അവസരം വേണ്ടെന്നുവെച്ചത് ഫഹദ് കാണിച്ച വലിയ മണ്ടത്തരമാണെന്നും സിനിമാപേജുകള്‍ അഭിപ്രായം പങ്കുവെച്ചു. എന്നാല്‍ ഫഹദിനെ ന്യായീകരിച്ചുകൊണ്ടും ചിലര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫഹദ് കാണിച്ചത് മണ്ടത്തരമല്ലെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം.
അഭിനയിക്കാനല്ല ഇനാരിറ്റു ഫഹദിനെ വിളിച്ചതെന്നാണ് ആദ്യത്തെ ന്യായം. ഓഡിഷന് പങ്കെടുക്കണമെങ്കില്‍ നാല് മാസത്തോളം അമേരിക്കയില്‍ താമസിച്ച് ആക്‌സന്റ് പരിശീലിക്കണമെന്നും അതിന് പേയ്‌മെന്റ് ഉണ്ടാകില്ലെന്നുമായിരുന്നു ഇനാരിറ്റു പറഞ്ഞത്. യാതൊരു സാമ്പത്തിക ലാഭവുമില്ലാതെ ഇത്രയും വലിയ റിസ്‌ക് എടുക്കേണ്ടെന്ന ഫഹദിന്റെ തീരുമാനം നല്ലതായെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.
ഇനാരിറ്റുവിന്റെ ഫസ്റ്റ് ചോയ്‌സ് റിസ് അഹമ്മദ് തന്നെയായിരുന്നെന്നും ഫഹദ് ബാക്കപ്പ് ഓപ്ഷനായിരുന്നെന്നും സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരുപക്ഷേ ഡിഗ്ഗറിന്റെ ഭാഗമായിരുന്നെങ്കില്‍ മലയാളസിനിമ ഫഹദിനെ മിസ് ചെയ്‌തേനെയെന്നും ഇപ്പോള്‍ കുറ്റപ്പെടുത്തുന്നവര്‍ തന്നെ താരത്തോട് മലയാളത്തിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെടുമായിരുന്നെന്നും പോസ്റ്റുകളുണ്ട്.
ടോം ക്രൂസ് അവതരിപ്പിക്കുന്ന ഡിഗ്ഗര്‍ റോക്ക്‌വെല്‍ എന്ന കഥാപാത്രത്തിന്റെ സന്തത സഹചാരിയാണ് റിസ് അവതരിപ്പിക്കുന്ന ഗണേഷ്. ഈ കഥാപാത്രത്തിന്റെ ഫീച്ചറുകളുമായി ഫഹദിനുള്ള സാമ്യമാണ് ഇനാരിറ്റുവിനെക്കൊണ്ട് ഓഡിഷന് വിളിപ്പിച്ചത്. ഫഹദ് നഷ്ടപ്പെടുത്തിയത് ഗോള്‍ഡന്‍ ചാന്‍സാണോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.
Fahadh Faasil said in an interview in 2024 about the opportunity for #Digger
“They told me to stay in America for four months to fix my accent. But there was no payment for that. I didn’t feel it was worth spending that much money just to fix an accent.” pic.twitter.com/zgfh4xHK4D