ഇന്ത്യന്‍ സിനിമകളിലെ മറ്റ് പല ഭാഷകളെയും അപേക്ഷിച്ച് നോക്കുമ്പോള്‍ സാമ്പത്തികപരമായി വളരെ ചെറിയ ഫിലിം ഇന്‍ഡസ്ട്രിയാണ് മലയാളത്തിന്റേത്. മറ്റ് പലയിടത്തും നൂറ് കോടിയെന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥിരം സംഭവമായി മാറിയപ്പോള്‍ സമീപകാലത്ത് മാത്രമാണ് മലയാളം സിനിമ അത്തരം നേട്ടങ്ങളിലേക്ക് എത്തി തുടങ്ങിയത്. മോഹന്‍ലാല്‍ ചിത്രങ്ങളൊഴികെയുള്ള സിനിമകള്‍ക്ക് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചാല്‍ മാത്രമാണ് നൂറുകോടിയെന്ന നേട്ടം സ്വന്തമാക്കാന്‍ പലപ്പോഴും സാധിക്കാറുള്ളത്.
ഇത്തരത്തില്‍ തിയേറ്ററുകളില്‍ നിന്നും വലിയ വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഫ്രഞ്ചൈസിലെ മൂന്നാം ഭാഗം. തിയേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണം ലഭിച്ചിട്ടും നൂറുകോടിയിലധികം നേടിക്കൊണ്ടായിരുന്നു ചിത്രം തിയേറ്റര്‍ വിട്ടത്. മറുവശത്ത് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയ ചിത്രമായ പേട്രിയറ്റ് പോലും നൂറുകോടിയിലെത്താന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ആട് 3യുടെ നേട്ടമെന്നതും ശ്രദ്ധേയമാണ്.
സൈജു കുറുപ്പ് അവതരിപ്പിച്ച അറയ്ക്കല്‍ അബു. Photo: Friday Film House
ചിത്രം ഒ.ടി.ടി റിലീസിനെത്തിയതിന് പിന്നാലെ എങ്ങനെയാണ് ചിത്രത്തിന് നൂറുകോടി നേടാനായതെന്ന തരത്തിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തിലെ പല സീനുകളും ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങളില്‍ ഭൂരിഭാഗവും. എന്നാല്‍ തിയേറ്ററില്‍ കണ്ടപ്പോള്‍ വര്‍ക്കായ പല സീനുകളും ഒ.ടി.ടിയില്‍ വര്‍ക്കാവാത്തതാണെന്ന് പറഞ്ഞ് പലരും ഇതിനെ പ്രതിരോധിച്ചിരുന്നു. ഇത്തരത്തില്‍ ഒരു സീനായിരുന്നു വിനായകന്‍ അവതരിപ്പിച്ച ഡ്യൂഡും സൈജു കുറുപ്പ് അവതരിപ്പിച്ച അറയ്ക്കല്‍ അബുവും തമ്മില്‍ കൊഞ്ഞനം കുത്തുന്ന സീന്‍. തിയേറ്ററുകളില്‍ ചിരി പടര്‍ത്തിയ സീനിന് പക്ഷേ ചെറിയ സ്‌ക്രീനുകളില്‍ പലര്‍ക്കും അരോചകരമായി തോന്നിയിരുന്നു.
മേല്‍പറഞ്ഞ സീന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പലരും സൈജു കുറുപ്പിന് റൊവാന്‍ ആറ്റ്കിന്‍സണ്‍ അവതരിപ്പിച്ച ക്ലാസിക് കഥാപാത്രം മിസ്റ്റര്‍ ബീനുമായുള്ള സാമ്യതയാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഡ്യൂഡിന് ഒപ്പം മത്സരിച്ച് കൊഞ്ഞനം കുത്തുന്ന സീനില്‍ സൈജു കുറുപ്പ് മിസ്റ്റര്‍ ബീനെ ഓര്‍മിപ്പിച്ചെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നെങ്കിലും മിസ്റ്റര്‍ ബീന്റെ ജീവിതം സിനിമയാക്കുന്നുണ്ടെങ്കില്‍ സൈജു കുറുപ്പ് തന്നെയായിരിക്കും ബെസ്റ്റ് ഓപ്ഷന്‍ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
മിസ്റ്റര്‍ ബീന്‍. Photo: Digital Spy
നേരത്തേയും താരത്തിന്റെ മാനറിസങ്ങളെ പലരും മിസ്റ്റര്‍ ബീനുമായി ബന്ധപ്പെടുത്തിയിരുന്നു. എന്നാല്‍ അദ്ദേഹം ഒരു ലെജന്‍ഡാണെന്നും താന്‍ പാവം സൈജു കുറുപ്പാണെന്നും അതേ രീതിയില്‍ തന്നെ മലയാളത്തില്‍ തുടര്‍ന്ന് പോകാനുമാണ് ശ്രമിക്കുന്നതെന്നും താരം പറഞ്ഞിരുന്നു.
Content Highlight: Social media finds similarities between Saiju Kurup and Mister Bean In aadu character
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.