| Tuesday, 7th November 2017, 8:01 pm

'ആഹാ... തുഗ്ലക്ക് നടത്തുമോ ഇജ്ജാതി പരിഷ്‌കരണം, എന്നാലും എന്റെ ഗോമാതാവേ വല്ലാത്ത ചെയ്ത്തായി പോയി'; മോദി സമ്മാനിച്ച ദുരന്തത്തെ ഫ്രെയിമിലും ട്രോളിലും ഓര്‍ത്തെടുത്ത് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നാളെ നവംബര്‍ 8. ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വെറുക്കപ്പെട്ട ദിനങ്ങളിലൊന്നായിരിക്കും ഒരു പക്ഷെ കഴിഞ്ഞ വര്‍ഷത്തെ നവംബര്‍ എട്ടാം തിയ്യതി. ആരും ഒട്ടും നിനച്ചിരിക്കാതെയാണ് കഴിഞ്ഞ നവംബര്‍ എട്ടിന് പ്രധാനമന്ത്രി രാജ്യത്ത് 1000,500 നോട്ടുകള്‍ അസാധുവാക്കി രാത്രി എട്ടു മണിയ്ക്ക് പ്രഖ്യാപിക്കുന്നത്.

അന്നു തുടങ്ങിയ ഒാട്ടം ഇന്ത്യന്‍ ജനത ഇന്നും അവസാനിപ്പിച്ചിട്ടില്ല. ഒാട്ടത്തിനിടെ ക്യൂവില്‍ നിന്ന് തളര്‍ന്നു പലരും വീണു. നിരവധി പേര്‍ ഹൃദയം പൊട്ടി മരിച്ചു. രാജ്യം സമ്പദ് വ്യവ്‌സഥയില്‍ മുമ്പെങ്ങുമില്ലാത്ത വിധം കൂപ്പുകുത്തി. ബി.ജെ.പിയുടേയും മോദി സര്‍ക്കാരിന്റെ സകലവാദങ്ങളേയും പൊളിച്ചു കൊണ്ട് നോട്ട് നിരോധനം വെറും തുഗ്ലക്ക് പരിഷ്‌കാരമാണെന്ന് ചരിത്രം വിധിയെഴുതി. രാജ്യം നാളെ നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം ആചരിക്കുമ്പോള്‍ ട്രോളന്മാരും അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ്.


Also Read: മിതാലി രാജിന്റെ കയ്യില്‍ നിന്നും ഓട്ടോഗ്രാഫ് എഴുതി വാങ്ങി ദിയ; സദസ്സിലിരുന്ന് മൊബൈലില്‍ പകര്‍ത്തി അമ്മ ജ്യോതിക, വീഡിയോ കാണാം


നോട്ട് നിരോധനത്തെ പരിഹസിച്ചു കൊണ്ട് നിരവധി ട്രോളുകളാണ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതോടൊപ്പം തന്നെ “സാമ്പത്തിക വിപ്ലവത്തിന് ഒരാണ്ട്” എന്ന മോദിയുടെ ചിത്രത്തോടു കൂടിയ ഫോട്ടോ ഫ്രെയിമും സോഷ്യല്‍ മീഡയയില്‍ ഹിറ്റായി മാറിയിട്ടുണ്ട്. സംഘപരിവാര്‍ മനക്കോട്ട കണ്ടതുപോലെ മോദിയേയും നോട്ട് നിരോധനത്തേയും അഭിനന്ദിക്കാനുണ്ടാക്കിയ ഫ്രെയിമിനെ ട്രോളാക്കി മാറ്റിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഫ്രെയിമിനൊപ്പം സോഷ്യല്‍ മീഡിയയില്‍ ഒരു വാക്കുപോലും പറയാതെ ഒരു പാട് കാര്യങ്ങള്‍ പറയാന്‍ ഉപയോഗിക്കുന്ന മിമുകളും കൂടിയാകുമ്പോള്‍ സംഗതി ജോറായിട്ടുണ്ട്. കള്ളപ്പണത്തിന് എതിരായ പോരാട്ടത്തില്‍ ഞാനും അണി ചേരുന്ന എന്ന ഹാഷ് ടാഗ് കൂടെ ആകുമ്പോള്‍ എല്ലാം ശുഭം.

ചില ഫ്രെയിമുകളും ട്രോളുകളും കാണാം

ഇപ്പോള്‍ പറഞ്ഞാല്‍ മനസ്സിലാവില്ല!!!

സംഘികള്‍ക്ക് പോലും!!!

ദിവസം ഏത്...

തുഗ്ലക്ക് നടത്തുമോ

ഹോ... വേണ്ടായിരുന്നു

We use cookies to give you the best possible experience. Learn more