| Sunday, 8th June 2025, 8:43 pm

എൻ്റെ ആ സിനിമ കണ്ടത് മകൾക്കൊപ്പം, അവൾക്ക് അത് ഇഷ്ടപ്പെട്ടില്ല: ശോഭന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. അഭിനേത്രി മാത്രമല്ല മികച്ച നർത്തകി കൂടിയാണ് ശോഭന. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ ശോഭനക്ക് ലഭിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ശോഭന അഭിനയിച്ചിട്ടുണ്ട്. 2006ൽ ശോഭനയുടെ കലാമികവിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഈ വർഷം നടിക്ക് പത്മഭൂഷനും നൽകി ആദരിച്ചു. ഇപ്പോൾ മകൾ നാരായണിയെക്കുറിച്ച് സംസാരിക്കുകയാണ് ശോഭന.

നാരായണി കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് തൻ്റെ സിനിമകൾ കണ്ടതെന്നും അമ്മേ നിങ്ങളെന്താണ് ചെയ്യുന്നതെന്നാണ് മകൾ ചോദിച്ചതെന്നും ശോഭന പറയുന്നു.

താൻ അഭിനയിക്കുന്നത് കണ്ട് മകൾക്ക് അമ്പരപ്പാണെന്നും താൻ ഇങ്ങനെയായിരുന്നുവെന്നാണ് മറുപടി കൊടുത്തതെന്നും അവർ കൂട്ടിച്ചേർത്തു.

വരനെ ആവശ്യമുണ്ട് എന്ന സിനിമ കല്ല്യാണിക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതിന് കാരണം സിനിമയിൽ തനിക്ക് ഒരു മകളുണ്ടായത് കൊണ്ടാണെന്നും നടി കൂട്ടിച്ചേർത്തു. നാരായണിക്ക് മൂന്ന് വയസുള്ളപ്പോഴാണ് തിര എന്ന സിനിമ ചെയ്തതെന്നും മകളോടൊപ്പമാണ് അത് തിയേറ്ററിൽ പോയി കണ്ടതെന്നും ശോഭന പറഞ്ഞു.

സ്ക്രീനിൽ തന്നെ കണ്ടതും മകൾ തന്റെ മുഖത്തേക്ക് നോക്കിയെന്നും പിന്നെ കയ്യും വലിച്ചു പുറത്തേക്കു കൊണ്ടുപോയെന്നും നടി പറയുന്നു. മണിച്ചിത്രത്താഴ് മകൾക്ക് ഇഷ്ടപ്പെട്ടെന്നും ശോഭന കൂട്ടിച്ചേർത്തു.

‘മകൾ നാരായണി കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് എൻ്റെ സിനിമകൾ കണ്ടത്. “അമ്മാ, വാട്ട് ആർ യു ഡൂയിങ്’ എന്നാണ് ചോദിച്ചത്. അവൾക്കത് കണ്ട് അമ്പരപ്പാണ്. ‘ഞാൻ ഇങ്ങനെയായിരുന്നു’ എന്ന് ചെറുചിരിയോടെ പറഞ്ഞു. ‘വരനെ ആവശ്യമുണ്ട്‘ എന്ന സിനിമ അവൾക്ക് ഇഷ്‌ടപ്പെട്ടില്ല. അതിൽ എനിക്കു ഒരു മകളുണ്ടല്ലോ, കല്യാണി പ്രിയദർശൻ. എന്റെ കാര്യത്തിൽ മകൾ കുറച്ചു പൊസസീവാണ്.

അവൾക്കു മൂന്ന് വയസുള്ളപ്പോഴാണ് ഞാൻ ‘തിര‘ എന്ന സിനിമ ചെയ്യുന്നത്. തിയേറ്ററിൽ അവളുടെയൊപ്പമാണ് സിനിമ കണ്ടത്. സ്ക്രീനിൽ എന്നെ കണ്ടതും അവൾ എന്റെ മുഖത്തേക്ക് നോക്കി. പിന്നീട് എന്തോ ചിന്തയാൽ, എന്റെ കയ്യും വലിച്ചു പുറത്തേക്കു കൊണ്ടുപോയി. മണിച്ചിത്രത്താഴ് അവൾക്കിഷ്‌ടപ്പെട്ടു,’ ശോഭന പറയുന്നു.

Content Highlight: Sobhana Talking about her Daugher and Thira Movie

Latest Stories

We use cookies to give you the best possible experience. Learn more