| Sunday, 21st December 2025, 10:06 pm

ചരിത്രം കുറിച്ച് സ്മൃതി മന്ഥാന; ഇതുവരെ മറ്റൊരു ഇന്ത്യക്കാരിക്കും സാധിക്കാത്തത്...

ശ്രീരാഗ് പാറക്കല്‍

ശ്രീലങ്ക വുമണ്‍സും ഇന്ത്യയും തമ്മിലുള്ള മത്സരം വിശാഖപട്ടണത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ഇതോടെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സാണ് ലങ്കയ്ക്ക് നേടാന്‍ സാധിച്ചത്. നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒമ്പത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സാണ് നേടിയത്.

ഷഫാലി വര്‍മയുടേയും സ്മൃതി മന്ഥാനയുടേയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അഞ്ച് പന്തില്‍ രണ്ട് ഫോര്‍ അടക്കം 9 റണ്‍സ് നേടിയാണ് ഷഫാലി മടങ്ങിയത്. കാവ്യാ കാവിന്ദിയാണ് ഷഫായെ പുറത്താക്കിയത്. ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ സ്മൃതി മന്ഥാന 25 പന്തില്‍ നാല് ഫോര്‍ ഉള്‍പ്പെടെ 25 റണ്‍സ് നേടിയാണ് കൂടാരം കയറിയത്. ഇനോക രണവീരയാണ് താരത്തെ മടക്കിയത്.

എന്നിരുന്നാലും ഒരു തകര്‍പ്പന്‍ റെക്കോഡ് നേട്ടമാണ് സ്മൃതി സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യക്കുവേണ്ടി അന്താരാഷ്ട്ര ടി-20ിയില്‍ 4000 റണ്‍സ് നേടുന്ന താരമാകാനാണ് സ്മൃതിക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് സ്മൃതി. നേരത്തെ അന്താരാഷ്ട്ര തലത്തില്‍ ന്യൂസിലാന്‍ഡിന്റെ സൂസി ബേറ്റ്‌സാണ് ഈ നേട്ടത്തില്‍ ആദ്യം എത്തിയ വനിതാ ക്രിക്കറ്റര്‍.

നിലവില്‍ ഇന്ത്യക്കുവേണ്ടി ക്രീസില്‍ ഉള്ളത് 31 റണ്‍സ് നേടിയ ജമീമ റോഡ്രിഗസും ഒരു റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗറുമാണ്.

അതേസമയം ശ്രീലങ്കയ്ക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് ഓപ്പണര്‍ വിഷ്മി ഗുണരത്‌നെയാണ്. 43 പന്തില്‍ ഒരു സിക്‌സും ഫോറും ഉള്‍പ്പെടെ 39 റണ്‍സ് ആണ് താരം. ഹര്‍ഷിത സമരവിക്രമ 21 റണ്‍സും ഹാസിനി പെരേര 20 റണ്‍സ് നേടി. ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തു 15 റണ്‍സിനാണ് കൂടാരം കയറിയത്.

ഇന്ത്യക്കുവേണ്ടി ക്രാന്തി ഗൗഡ്, ദീപ്തി ശര്‍മ, ശ്രീ ചരണി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

ശ്രീലങ്ക പ്ലെയിങ് ഇലവന്‍

വിഷ്മി ഗുണരത്‌നെ, ചമാരി അത്തപത്തു (ക്യാപ്റ്റന്‍), ഹസിനി പെരേര, ഹര്‍ഷിത സമരവിക്രമ, നിലാക്ഷി ഡി സില്‍വ, കൗഷാനി നുത്യംഗന (വിക്കറ്റ് കീപ്പര്‍), കവിഷ ദില്‍ഹാരി, മാല്‍കി മദാര, ഇനോക രണവീര, കാവ്യ കാവിന്ദി, ശശിനി ഗിംഹാനായി.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സ്മൃതി മന്ഥാന, ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അമന്‍ജോത് കൗര്‍, അരുന്ധതി റെഡ്ഡി, വൈഷ്ണവി ശര്‍മ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.

Content Highlight: Smriti Mandhana In Great Record Achievement In T-20  For India

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more