ഓസ്‌ട്രേലിയന്‍ വനിതകളുടെ ഇന്ത്യന്‍ പര്യടനത്തിലെ സീരീസ് ഡിസൈഡര്‍ മത്സരത്തിലെ സൂപ്പര്‍ താരം സ്മൃതി മന്ഥാനയുടെ പ്രകടനമാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. വനിതാ ഏകദിനത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത് സെഞ്ച്വറിയുമായാണ് മന്ഥാന തിളങ്ങിയത്.
നേരിട്ട 50ാം പന്തില്‍ ട്രിപ്പിള്‍ ഡിജിറ്റിലെത്തിയ മന്ഥാന 63 പന്തില്‍ 125 റണ്‍സാണ് അടിച്ചെടുത്തത്. 17 ഫോറും അഞ്ച് സിക്‌സറും അടക്കം 198.41 സ്‌ട്രൈക്ക് റേറ്റിലായിരുന്നു മന്ഥാനയുടെ വെടിക്കെട്ട്.
1⃣2⃣5⃣ runs
6⃣3⃣ deliveries
1⃣7⃣ fours
5⃣ sixes
End of an extraordinary knock from #TeamIndia vice-captain Smriti Mandhana 👏👏
പരമ്പരയിലുടനീളം മികച്ച പ്രകടനമാണ് മന്ഥാന പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ 63 പന്തില്‍ 58 റണ്‍സടിച്ച താരം രണ്ടാം മത്സരത്തില്‍ 91 പന്തില്‍ നിന്നും 117 റണ്‍സും സ്വന്തമാക്കി. മൂന്നാം മത്സരത്തിലെ പ്രകടനവുമായതോടെ പരമ്പരയില്‍ 100.00 ശരാശരിയില്‍ 300 റണ്‍സാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ പേരില്‍ കുറിക്കപ്പെട്ടത്.
ഇതോടെ ഒരു ചരിത്ര നേട്ടവും മന്ഥാന തന്റെ പേരിനൊപ്പം എഴുതിച്ചേര്‍ത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ട് തവണ 300+ റണ്‍സ് സ്വന്തമാക്കുന്ന ആദ്യ വനിതാ താരമെന്ന നേട്ടമാണ് മന്ഥാന സ്വന്തമാക്കിയത്.
ജൂണ്‍ 16ന് ബെംഗളൂരു വേദിയായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ മന്ഥാന 127 പന്ത് നേരിട്ട് 117 റണ്‍സ് നേടി. മന്ഥാനയുടെ കരുത്തില്‍ 143 റണ്‍സിന് ഇന്ത്യ മത്സരം വിജയിക്കുകയും ചെയ്തു.
ഇതേ വേദിയില്‍ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നാല് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 326 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 321ന് പുറത്തായി.
അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെയും മന്ഥാനയുടെയും സെഞ്ച്വറികളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. മന്ഥാന 120 പന്തില്‍ 136 റണ്‍സും ഹര്‍മന്‍ 88 പന്തില്‍ പുറത്താകാതെ 103 റണ്‍സും അടിച്ചെടുത്തു.
ഡെഡ് റബ്ബര്‍ മത്സരത്തില്‍ പത്ത് റണ്‍സിനായിരുന്നു മന്ഥാനയ്ക്ക് സെഞ്ച്വറി നഷ്ടപ്പെട്ടത്.
മൂന്ന് മത്സരത്തില്‍ നിന്നുമായി 114.33 ശരാശരിയില്‍ 343 റണ്‍സാണ് മന്ഥാന അടിച്ചെടുത്തത്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0ന് ക്ലീന്‍ സ്വീപ് ചെയ്തപ്പോള്‍ പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും മന്ഥാന തന്നെയായിരുന്നു.
Content Highlight: Smriti Mandhana became the first player to score 300+ runs twice in a three-match series in women’s ODI cricket.