ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് മന്ഥാന; മറികടന്നത് കിങ് കോഹ്‌ലിയെ മാത്രമല്ല മറ്റൊരു ഇതിഹാസത്തെയും!
Cricket
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് മന്ഥാന; മറികടന്നത് കിങ് കോഹ്‌ലിയെ മാത്രമല്ല മറ്റൊരു ഇതിഹാസത്തെയും!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 12th October 2025, 10:16 pm

ഐ.സി.സി വനിത ഏകദിന ലോകകപ്പില്‍ ഇന്ത്യയും ഓസ്ട്രേലിയയും മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഈ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി മിന്നും പ്രകടനം നടത്തിയത് ഓപ്പണറുമായ സ്മൃതി മന്ഥാനയാണ്. താരം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്.

മന്ഥാന 66 പന്തില്‍ 80 റണ്‍സാണ് മത്സരത്തില്‍ സ്‌കോര്‍ ചെയ്തത്. മൂന്ന് സിക്സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 121.21 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരം ഈ പ്രകടനത്തിന്റെ കരുത്തില്‍ ഏകദിനത്തില്‍ 5000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു.

ഈ നേട്ടത്തോടൊപ്പം മറ്റൊരു സൂപ്പര്‍ നേട്ടവും താരത്തിന് സ്വന്തമാക്കാനായി. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമാകാനാണ് ഇടം കൈയ്യന്‍ ബാറ്റര്‍ക്ക് സാധിച്ചത്. താരം 112 ഇന്നിങ്സുകളില്‍ നിന്നാണ് ഈ മൈല്‍സ്റ്റോണില്‍ എത്തിയത്.

സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ മറികടന്നാണ് മന്ഥാന ഈ നേട്ടത്തിലെത്തിയത്. കോഹ്‌ലി 114 ഇന്നിങ്സുകളില്‍ കളിച്ചാണ് ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നത്.

ഈ ചരിത്ര നേട്ടത്തില്‍ താരം കോഹ്‌ലിയെ മാത്രമല്ല പിന്നിലാക്കിയത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സിനെ കൂടിയാണ് താരം മറികടന്നത്. റിച്ചാര്‍ഡ്‌സും കോഹ്ലിയെ പോലെ 114 ഇന്നിങ്‌സില്‍ നിന്നാണ് ഈ സ്‌കോറിലെത്തിയത്. ഈ നേട്ടത്തില്‍ രണ്ട് താരങ്ങള്‍ മാത്രമാണ് മന്ഥാന മുമ്പിലുള്ളത്.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങള്‍

(താരം – രാജ്യം – ഇന്നിങ്സ് എന്നീ ക്രമത്തില്‍)

ബാബര്‍ അസം – പാകിസ്ഥാന്‍ – 97

ഹാഷിം അംല – സൗത്ത് ആഫ്രിക്ക – 101

സ്മൃതി മന്ഥാന – ഇന്ത്യ – 112

വിരാട് കോഹ്‌ലി – ഇന്ത്യ – 114

വിവ് റിച്ചാര്‍ഡ്സ് – വെസ്റ്റ് ഇന്‍ഡീസ് – 114

നേരത്തെ, ഓസീസിനെതിരെയുള്ള പ്രകടനത്തോടെ മറ്റൊരു സൂപ്പര്‍ നേട്ടവും മന്ഥാന സ്വന്തമാക്കിയിരുന്നു. താരം വനിതാ ഏകദിന ചരിത്രത്തിൽ ഒരു കലണ്ടർ വർഷം 1000 റൺസ് ആദ്യ താരമായിരുന്നു.

Content Highlight: Smriti Mandhana became fastest Indian to score 5000 runs in ODI surpassing Virat Kohli