വനിതാ ഏകദിനത്തില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മഴ വില്ലനായ മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചയിക്കപ്പെട്ട 49 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സാണ് ഉയര്‍ത്തിയത്. ഏകദിനത്തില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ ടോട്ടലാണിത്.
നിലവില്‍ ന്യൂസിലാന്‍ഡ് ബാറ്റിങ്ങില്‍ 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സാണ് നേടിയത്.
സ്മൃതി മന്ഥാനയുടേയും പ്രതിക റവാളിന്റേയും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ ഉയര്‍ന്ന സ്‌കോറില്‍ എത്തിച്ചത്. 134 പന്തില്‍ 13 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 122 റണ്‍സ് നേടിയാണ് താരം പുറത്തായത്. അതേസമയം 95 പന്തില്‍ 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 109 റണ്‍സ് നേടിയാണ് മന്ഥാന താണ്ഡവമാടിയത്.
ഇതോടെ ഒരു ഇടിവെട്ട് റെക്കോഡാണ് ഇരുവരും സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി വനിതാ ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് സ്വന്തമാക്കുന്ന താരങ്ങളാകാനാണ് ഇരുവര്‍ക്കും സാധിച്ചത്. 212 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും സ്വന്തമാക്കിയത്. ആദ്യമായാണ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് താരങ്ങളും കൂടി 200+ പാര്‍ട്ണര്‍ഷിപ്പ് നേടുന്നത്.
സ്മൃതി മന്ഥാന & പ്രതികാ റവാള്‍ – 212 – ന്യൂസിലാന്‍ഡ് – 2025
സ്മൃതി മന്ഥാന & ഹര്‍മന്‍പ്രീത് കൗര്‍ – 184 – വെസ്റ്റ് ഇന്‍ഡീസ് – 2022
തിരുഷ് കാമിനി & പൂനം റാവത്ത് – 175 – വെസ്റ്റ് ഇന്‍ഡീസ് – 2013
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ജമീമ റോഡ്രിഗസ് 55 പന്തില്‍ 76 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചു. പുറത്താകാതെയായിരുന്നു താരത്തിന്റെ മിന്നും പ്രകടനം. ക്യാപ്റ്റന്‍ ഹര്‍മന്‍ 10 റണ്‍സിനാണ് കൂടാരത്തിലേക്ക് മടങ്ങിയത്.
പ്രതീക റാവല്‍, സ്മൃതി മന്ഥാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ്(വിക്കറ്റ് കീപ്പര്‍), സ്‌നേഹ റാണ, ക്രാന്തി ഗൗഡ്, നല്ലപ്പുറെഡ്ഡി ചരണി, രേണുക സിംഗ് താക്കൂര്‍
സൂസി ബേറ്റ്‌സ്, ജോര്‍ജിയ പ്ലിമ്മര്‍, അമേലിയ കെര്‍, സോഫി ഡെവിന്‍ (ക്യാപ്റ്റന്‍), ബ്രൂക്ക് ഹാലിഡേ, മാഡി ഗ്രീന്‍, ഇസി ഗേസ്(വിക്കറ്റ് കീപ്പര്‍), ജെസ് കെര്‍, റോസ്‌മേരി മെയര്‍, ലിയ തഹുഹു, ഈഡന്‍ കാര്‍സണ്‍
Content Highlight: Smriti Mandhana And Pratika Rawal In Great Record Achievement