വനിതാ ഏകദിനത്തില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മഴ വില്ലനായ മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചയിക്കപ്പെട്ട 49 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സാണ് ഉയര്‍ത്തിയത്. ഏകദിനത്തില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ ടോട്ടലാണിത്.
നിലവില്‍ ന്യൂസിലാന്‍ഡ് ബാറ്റിങ്ങില്‍ 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സാണ് നേടിയത്.
സ്മൃതി മന്ഥാനയുടേയും പ്രതിക റവാളിന്റേയും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ ഉയര്‍ന്ന സ്‌കോറില്‍ എത്തിച്ചത്. 134 പന്തില്‍ 13 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 122 റണ്‍സ് നേടിയാണ് താരം പുറത്തായത്. അതേസമയം 95 പന്തില്‍ 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 109 റണ്‍സ് നേടിയാണ് മന്ഥാന താണ്ഡവമാടിയത്.
ഇതോടെ ഒരു ഇടിവെട്ട് റെക്കോഡാണ് ഇരുവരും സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി വനിതാ ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് സ്വന്തമാക്കുന്ന താരങ്ങളാകാനാണ് ഇരുവര്‍ക്കും സാധിച്ചത്. 212 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും സ്വന്തമാക്കിയത്. ആദ്യമായാണ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് താരങ്ങളും കൂടി 200+ പാര്‍ട്ണര്‍ഷിപ്പ് നേടുന്നത്.