ഏകദിനത്തില്‍ തകര്‍പ്പന്‍ നാഴികക്കല്ല് പിന്നിട്ട് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അത്തപത്തു. വനിതാ ഏകദിനത്തില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ശ്രീലങ്കന്‍ താരമെന്ന നേട്ടമാണ് താരം തന്റെ പേരില്‍ കുറിച്ചത്. ഐ.സി.സി വനിതാ ഏകദിനത്തില്‍ ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിലാണ് ലങ്കന്‍ ക്യാപ്റ്റന്‍ ഈ നേട്ടത്തിലെത്തിയത്.
മത്സരത്തില്‍ അത്തപത്തു 43 പന്തില്‍ 46 റണ്‍സാണ് എടുത്തത്. രണ്ട് സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഈ പ്രകടനത്തോടെയാണ് 35കാരി ചരിത്രം സൃഷ്ടിച്ചത്.
🚨 MILESTONE! 🚨
FIRST and ONLY Sri-Lankan to complete 4000 Women’s ODI Runs – Chamari Athapththu. 🫡
ബംഗ്ലാദേശിനെതിരെയുള്ള പ്രകടനത്തില്‍ സൂപ്പര്‍ നേട്ടം കൈവരിച്ചതോടെ ഈ നേട്ടത്തിലെത്തുന്ന 20ാം താരമാകാനും അത്തപത്തുവിന് സാധിച്ചു. ഇന്ത്യന്‍ താരങ്ങളായ മിതാലി രാജും സ്മൃതി മന്ഥാനയും ഹര്‍മന്‍പ്രീത് കൗറുമടങ്ങുന്ന ലിസ്റ്റിലാണ് താരം ഇടം നേടിയത്.
അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ശ്രീലങ്ക 42 ഓവറുകള്‍ പിന്നിടുമ്പോള്‍ എട്ട് വിക്കറ്റിന് 192 റണ്‍സ് എടുത്തിട്ടുണ്ട്. 99 പന്തില്‍ 85 റണ്‍സെടുത്ത ഹസിനി പെരേരയാണ് ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തത്. ഇവര്‍ക്കൊപ്പം നിലാക്ഷി ഡി സില്‍വ 38 പന്തില്‍ 37 റണ്‍സ് സ്‌കോര്‍ ചെയ്തു. മറ്റാര്‍ക്കും മികച്ച ബാറ്റിങ് നടത്താനായില്ല.
ബംഗ്ലാദേശിനായി ഷോര്‍ണ അക്തറാണ് ബൗളിങ്ങില്‍ തിളങ്ങിയത്. താരം പത്ത് ഓവര്‍ എറിഞ്ഞ് മൂന്ന് വിക്കറ്റാണ് നേടിയത്. നിശിത അക്തര്‍ നിഷി, നാഹിദ അക്തര്‍, റാബിയ ഖാത്തൂന്‍, മരുഫ അക്തര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlight: SLw vs Bangw: Chamari Athapaththu became first and only Srilankan batter to complete 4000 runs in women ODI