സരാജെവോ: ഫലസ്തീന്‍ തടവുകാരെ് വധശിക്ഷയ്ക്ക് വിധേയമാക്കാന്‍ അനുവദിക്കുന്ന ഇസ്രഈലിന്റെ പുതിയ നിയമത്തെ അപലപിച്ച് സ്ലോവേനിയന്‍ വിദേശകാര്യ മന്ത്രി ടാഞ്ചോ ഫജോണ്‍.
പുതിയ നിയമം വിവേചനപരമാണെന്നും നീതിയേയും സുരക്ഷയേയും ദുര്‍ബലപ്പെടുത്തുമെന്നും ടാഞ്ചോ ഫജോണ്‍ പറഞ്ഞു.
‘വധശിക്ഷ ഏര്‍പ്പെടുത്തുന്ന ഇസ്രഈലിന്റെ പുതിയ നിയമം വ്യക്തമായും ഫലസ്തീനികള്‍ക്കെതിരായ വിവേചനമാണ്,’ ഫജോണ്‍ എക്‌സില്‍ കുറിച്ചു.
അക്രമപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒരുപോലെ ഉത്തരവാദികളായിരിക്കണമെന്നും വധശിക്ഷ ഒരു പരിഹാരമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിവേചനത്തിലൂടെ സുരക്ഷ കെട്ടിപ്പടുക്കാനാവില്ലെന്നും നീതി എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാക്കണമെന്നും ഫജോണ്‍ വ്യക്തമാക്കി.
ഇസ്രഈലിലെ സൈനിക കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ഫലസ്തീനികള്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള പുതിയ നിയമത്തിന് ഇസ്രഈല്‍ പാര്‍ലമെന്റായ നെസറ്റ് അംഗീകാരം നല്‍കിയിരുന്നു.
തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ 120 അംഗ പാര്‍ലമെന്റില്‍ 62 പേരുടെ പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്.
പുതിയ നിയമപ്രകാരം, ഇസ്രയേലിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്ന തരത്തിലുള്ള കൊലപാതകങ്ങള്‍ നടത്തുന്നവരെ തൂക്കിലേറ്റും. എന്നാല്‍ ഈ നിയമം ഫലസ്തീനികളെ ലക്ഷ്യംവെച്ചുള്ളതാണെന്നും സമാന കുറ്റകൃത്യം ചെയ്യുന്ന ജൂതവംശജര്‍ക്ക് ഇത് ബാധകമല്ലെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് ഈ നിയമത്തെ ശക്തമായി അപലപിച്ചു.
ഫലസ്തീന്‍ ജനതയുടെ പോരാട്ട വീര്യത്തെ തകര്‍ക്കാന്‍ ഇത്തരം നടപടികള്‍ക്ക് കഴിയില്ലെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രഈലിന്റെ നീക്കം വംശീയ വിവേചനമാണെന്നും ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും കാണിച്ച് ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും പുതിയ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു.
Content Highlight: Slovenian Foreign Minister condemns new law imposing death penalty on Palestinian prisoners as discriminatory
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.