ബ്രാട്ടിസ്ലാവ: ഉക്രൈനിലൂടെയുള്ള സ്ലോവാക്കിയക്കുള്ള എണ്ണവിതരണം പുനസ്ഥാപിക്കുന്നതുവരെ ഉക്രൈനുള്ള വൈദ്യുതി തടഞ്ഞുവെക്കുമെന്ന് സ്ലോവാക്യൻ പ്രസിഡണ്ട് റോബർട്ട് ഫിക്കോ.
ബ്രാട്ടിസ്ലാവ: ഉക്രൈനിലൂടെയുള്ള സ്ലോവാക്കിയക്കുള്ള എണ്ണവിതരണം പുനസ്ഥാപിക്കുന്നതുവരെ ഉക്രൈനുള്ള വൈദ്യുതി തടഞ്ഞുവെക്കുമെന്ന് സ്ലോവാക്യൻ പ്രസിഡണ്ട് റോബർട്ട് ഫിക്കോ.
ഹംഗറിക്കും സ്ലോവാക്കിയക്കും റഷ്യൻ എണ്ണ വിതരണം ചെയ്യുന്നതിനുവേണ്ടി സോവിയറ്റ് യൂണിയൻ കാലത്ത് നിർമിച്ച ദ്രുഷ്ബ പൈപ്പ്‌ലൈൻ ഉക്രൈനിലൂടെയാണ് കടന്നുപോകുന്നത്.
കഴിഞ്ഞ ജനുവരിമുതൽ പ്രവർത്തനരഹിതമായ ഈ പൈപ്പ്‌ലൈൻ എത്രയുംപെട്ടെന്ന് പ്രവർത്തനസജ്ജമാക്കണമെന്നാണ് സ്ലോവാക്കിയയുടെ ആവശ്യം, എന്നാൽ ഡ്രോൺ അറ്റാക്കിലൂടെ റഷ്യയാണ് പൈപ്പ്‌ലൈൻ തകർത്തതെന്നാണ് ഉക്രൈന്റെ വാദം, ഇത് റഷ്യ നിരസിച്ചിരുന്നു.
രാഷ്ട്രീയ കാരണങ്ങളാൽ ഉക്രെയ്ൻ മനപൂർവം എണ്ണവിതരണം തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇത് ഹംഗറിയെ ഭീഷണിപ്പെടുത്താൻ വേണ്ടിയുള്ളതാണെന്നും ഫിക്കോ പറഞ്ഞു.
‘അന്താരാഷ്ട്ര ബന്ധങ്ങളിൽ പരസ്പര സഹകരണം ഏറെ പ്രധാനമാണ്, ഉക്രൈനുള്ള അടിയന്തര വൈദ്യുതി വിതരണം നിർത്തിവെക്കാനുള്ള സർക്കാരിന്റെ ആദ്യനടപടി ഏറ്റവും ഉചിതമായതാണ്,’ സ്ലോവാക്യൻ പ്രസിഡണ്ട് റോബർട്ട് ഫിക്കോ പറഞ്ഞു.
എണ്ണവിതരണം പുനസ്ഥാപിച്ചില്ലെങ്കിൽ കടുത്ത നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉക്രൈനുള്ള യൂറോപ്യൻ യൂണിയന്റെ നിർണായക ധനസഹായം വീറ്റോ ചെയ്ത ഹംഗറിയുടെ നടപടിക്ക് പിറകെയായിരുന്നു സ്ലോവാക്കിയ വൈദ്യുതി തടഞ്ഞുവെപ്പ്.
സ്ലോവാക്കിയയുടെ വൈദ്യുതിയെ വലിയരീതിയിൽ ആശ്രയിക്കുന്ന ഉക്രൈന് ഈ ഉപരോധം വലിയ ഊർജ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.
ദ്രുഷ്ബ പൈപ്പ്‌ലൈൻ വീണ്ടും പ്രവർത്തനക്ഷമമാകുന്നതുവരെ ഉക്രെയ്‌നിലേക്കുള്ള ഡീസൽ കയറ്റുമതി നിർത്തിവയ്ക്കുമെന്ന് സ്ലോവാക്കിയയും ഹംഗറിയും കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
അതേസമയം ധനസഹായം തടഞ്ഞുവച്ചതിൽ ഹംഗറിക്കെതിരെ യൂറോപ്പിന് യൂണിയനിൽ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു.
Content Highlight:Slovakia halts electricity supplies to Ukraine