ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് നടക്കുന്ന ശ്രീലങ്ക – ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി ശ്രീലങ്ക. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 49 റണ്‍സിന്റെ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ അസലങ്കയുടെ സെഞ്ച്വറി കരുത്തിലാണ് ശ്രീലങ്ക പരമ്പരയിലെ ആദ്യ വിജയവും ഒപ്പം 1-0ന്‍റെ ലീഡും സ്വന്തമാക്കിയത്.
🦁 ROAR, SRI LANKA! 🇱🇰
What a comeback! Sri Lanka defends 214 in style, bowling out Australia for just 165! A dominant display of skill, passion, and resilience. 💪🏏 #SLvAUS #SriLankaCricket #LionsRoar pic.twitter.com/AsWk3Ax2Gr
— Sri Lanka Cricket 🇱🇰 (@OfficialSLC) February 12, 2025
മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു. ലങ്കന്‍ നായകന്റെ തീരുമാനം പാടെ തെറ്റിച്ചുകൊണ്ട് ഓസ്‌ട്രേലിയ പന്തെറിഞ്ഞപ്പോള്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാതെ ആതിഥേയര്‍ വലഞ്ഞു.
ഓപ്പണര്‍മാര്‍ രണ്ട് പേരും ഒറ്റയക്കത്തിന് മടങ്ങിയപ്പോള്‍ വണ്‍ ഡൗണായെത്തിയ വിശ്വസ്തന്‍ കുശാല്‍ മെന്‍ഡിസ് വെറും 19 റണ്‍സിനും പുറത്തായി. ഐ.സി.സി എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം സ്വന്തമാക്കിയ കാമിന്ദു മെന്‍ഡിസ് വെറും അഞ്ച് റണ്‍സിനും പുറത്തായതോടെ 31/4 എന്ന നിലയിലേക്ക് ലങ്ക വീണു.
എന്നാല്‍ അഞ്ചാം നമ്പറില്‍ കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ ചരിത് അലസങ്ക വിട്ടുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. പിന്നാലെയെത്തിയവര്‍ക്കൊപ്പം സാധ്യമായ രീതിയിലെല്ലാം ചെറുത്തുനിന്ന ക്യാപ്റ്റന്‍ സ്‌കോര്‍ ബോര്‍ഡിന്റെ ജീവന്‍ നിലനിര്‍ത്തി. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഓസീസ് ബൗളര്‍മാര്‍ മൊമെന്റം നിലനിര്‍ത്താനും അനുവദിച്ചില്ല.
Skipper Charith Asalanka lifted Sri Lanka to 214 with a brilliant 127 #SLvAUSpic.twitter.com/mDNUHTvVWq
— cricket.com.au (@cricketcomau) February 12, 2025
ഒരു വശത്ത് ക്യാപ്റ്റന്‍ നിലയുറപ്പിച്ച് സ്‌കോര്‍ കണ്ടെത്തുമ്പോള്‍ മറുവശത്ത് നിന്ന് മറ്റ് ബാറ്റര്‍മാര്‍ പിന്തുണ നല്‍കുക എന്നതായിരുന്നു ലങ്കയുടെ ആക്ഷന്‍ പ്ലാന്‍. 135/8 എന്ന നിലയില്‍ നിന്നും 214ലേക്ക് ലങ്ക എത്തിയതും ക്യാപ്റ്റന്റെ ചെറുത്തുനില്‍പ് മാത്രം കാരണമായിരുന്നു.
Innings Break! Sri Lanka posts 214 on the board, with a brilliant 127-run masterclass from Captain Charith Asalanka! #SLvsAUS #SriLankaCricket pic.twitter.com/E9uj2t1cjM
— Sri Lanka Cricket 🇱🇰 (@OfficialSLC) February 12, 2025


