| Sunday, 26th April 2026, 7:49 am

കള്ളനെ പേടിച്ച് പുസ്തകത്തിനുളളില്‍ ഒളിപ്പിച്ച ആറ് പവന്‍ സ്വര്‍ണം ആക്രിക്കടയില്‍ വിറ്റു; തിരച്ചിലിനൊടുവില്‍ നാല് ഗ്രാം ഒഴികെ കണ്ടെത്തി

നിഷാന. വി.വി

ചവറ: കള്ളനെ പേടിച്ച് പാഠപുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ച സ്വര്‍ണാഭരണങ്ങള്‍ ആക്രികടയിലെത്തി. ആറ് പവന്‍ സ്വര്‍ണാഭരണങ്ങളാണ്  പുസ്തകത്തിനുള്ളിലുണ്ടായിരുന്നത്. കൊല്ലം ചവറയിലാണ് സംഭവം.

എന്നാല്‍ സ്വര്‍ണം നഷ്ടമായത് വീട്ടുകാര്‍ അറിഞ്ഞത് മൂന്ന് ദിവസത്തിന് ശേഷമാണ്.
ഉടന്‍ തന്നെ ആക്രികടയില്‍ എത്തി തൊഴിലാളികള്‍ക്കൊപ്പം തിരച്ചില്‍ നടത്തി. നാല് ഗ്രാം ഒഴികെ ബാക്കി ആഭരണങ്ങള്‍ കണ്ടെത്തി. തിരച്ചിലിനിടെ രണ്ട് അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് സൂര്യാതാപം ഏല്‍ക്കുകയും ചെയ്തു.

തേവലക്കര പാലയ്ക്കല്‍ വടക്ക് മണ്ണാന്റെ വടക്കേതില്‍ (കൈതപ്പുഴ) ഉമ്മര്‍കുട്ടിയാണ് 21ന് വൈകിട്ട് കുന്നേല്‍ ജംക്ഷനില്‍ എ.നിസാറിന്റെ എ.എന്‍ ട്രേഡേഴ്‌സ് ആക്രിക്കടയില്‍ വീട്ടിലെ പഴയ സാധനങ്ങളും പുസ്തകവും ഉള്‍പ്പെടെ പെട്ടി ഓട്ടോയില്‍ എത്തിച്ച് വിറ്റത്.

23ന് രാവിലെ അന്വേഷിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി വീട്ടുകാര്‍ അറിയുന്നത്.
പുസ്തകത്തിലുള്ള ആഭരണപ്പെട്ടിയിലാണെന്ന് മനസിലാക്കിയതോടെ കടയില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.

എന്നാല്‍ അപ്പോഴേക്കും പുസ്തകം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മറ്റ് ആക്രികള്‍ക്കൊപ്പം മാറ്റിയിരുന്നു. വീട്ടുകാരും 5 തൊഴിലാളികളും ആക്രിക്കൂമ്പാരത്തില്‍ വൈകിട്ട്‌വരെ നടത്തിയ തിരച്ചിലില്‍ പെട്ടിയില്‍നിന്നു പുറത്തുവീണ കമ്മല്‍, വള, മോതിരം എന്നിവ ലഭിച്ചു. 24നു തുടര്‍ന്ന തിരച്ചിലില്‍ പെട്ടിക്കുള്ളിലുള്ള നിലയില്‍ മാലയും കണ്ടെത്തി. എന്നാല്‍ നാല് ഗ്രാം ആഭരണം കണ്ടെത്താനായില്ല.

വീണ്ടെടുത്ത സ്വര്‍ണം കടയുടമ നിസാര്‍ തെക്കുംഭാഗം സ്റ്റേഷനില്‍ വെച്ച് ഉമ്മര്‍കുട്ടിയുടെ ഭാര്യ എം.എസ് അനിതയ്ക്ക് കൈമാാറുകയും ചെയ്തു.

Content Highlight: Six pounds of gold hidden inside a book out of fear of thieves was sold at a pawn shop; after a search, all but four grams were found

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more