ഒരു വലിയ ക്ലാഷിന് സാക്ഷ്യം വഹിക്കാന്‍ നില്‍ക്കുകയാണ് തമിഴ് സിനിമാ ലോകം. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് 2026ലെ പൊങ്കലിന് അരങ്ങേറുന്നത്. തമിഴകത്തിന്റെ ദളപതി വിജയ്യും യുവതാരം ശിവകാര്‍ത്തികേയനുമാണ് ഇത്തവണ ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത്.
ജനുവരി ഒമ്പതിന് ജനനായകന്‍ റിലീസിനിരിക്കെ 14നാണ് പരാശക്തിയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തെ കുറിച്ച് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. പറഞ്ഞതിലും നാല് ദിവസം മുമ്പ്, ജനുവരി 10ന് പരാശക്തി തിയേറ്ററുകളിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് സിനിമയുടെ റിലീസ് നേരത്തെയാക്കിയ വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
Coming to you, earlier than expected 🔥#Parasakthi – in theatres worldwide from January 10th, 2026 ✊
അണ്ണാമലൈ യൂണിവേഴ്സിറ്റിയിലെ രാജേന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥി നേതാവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശിവകാര്‍ത്തികേയന്റെ കഥാപാത്രത്തെ സൃഷ്ടിച്ചത്. 1962ലെ പൊലീസ് വെടിവെപ്പില്‍ രാജേന്ദ്രന്‍ കൊല്ലപ്പെടുകയായിരുന്നു.
അതേസമയം സിനിമക്ക് എല്ലാവിധ അഭിന്ദനങ്ങളും അറിയിച്ചുകൊണ്ട് സിനിമാ പ്രേമികളും ആരാധകരും സമൂഹമാധ്യമങ്ങളിലെത്തി. എന്നാല്‍ ദളപതിയുടെ ജനനായകന് മുന്നില്‍ ശിവകാര്‍ത്തികേയന് പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നാണ് വിജയ് ആരാധകര്‍ അവകാശപ്പെടുന്നത്.
ജനനായകന്‍ ജനുവരി 9ന് റിലീസിനൊരുങ്ങുമ്പോള്‍ തൊട്ടടുത്ത ദിവസമാണ് പരാശക്തിയെത്തുന്നത്. വിജയുടെ കരിയറിലെ അവസാന സിനിമ എന്ന് പറയപ്പെടുന്ന ചിത്രത്തിന് വലിയ ഹൈപ്പാണ്.
ശിവകാര്‍ത്തികേയന്‍ പുറമെ ജയം രവി, അഥര്‍വ, ശ്രീലീല തുടങ്ങി വന്‍താര നിര തന്നെ പരാശ്കതിയിലുണ്ട്. മലയാളികളുടെ പ്രിയ നടനും സംവിധായകനുമായ ബേസില്‍ ജോാസഫും സിനിമയില്‍ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
Content Highlight: Sivakarthikeyan’s film Parasakthi has been brought forward from January 14 to January 10