സൂരറൈ പൊട്രിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന പരാശക്തിയിൽ ശിവകാർത്തികേയൻ, ബേസിൽ ജോസഫ്, രവി മോഹൻ, അഥർവ , ശ്രീലീല തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. ശ്രീലീലയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.
1965ലെ തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ മുന്നോട്ടുപോകുന്നത്. അണ്ണാമലൈ യൂണിവേഴ്സിറ്റിയിലെ രാജേന്ദ്രൻ എന്ന വിദ്യാർത്ഥി നേതാവിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ശിവകാർത്തികേയന്റെ കഥാപാത്രത്തെ സൃഷ്ട്ടിച്ചത്.
പരാശക്തി എന്തുകൊണ്ടും എല്ലാവർക്കും വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു സിനിമയാണെന്ന് പറയുകയാണ് തമിഴ് സിനിമ മേഖലയിൽ നടനായും സംവിധായകനായും നിറഞ്ഞു നിൽക്കുന്ന അഥർവ.
ശിവകാർത്തികേയന്റെ ഇരുപത്തിയാഞ്ചാം സിനിമായാണ് പരാശക്തി. ജി.വി പ്രകാശിന്റെ നൂറാമത്തെ സിനിമ എന്ന പ്രത്യേകതയും പരാശക്തിക്കുണ്ടെന്ന് അഥർവ പറയുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ ലോഞ്ച് ഇവന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ഇതുപോലെ ഒരു ഇവന്റ് അങ്ങനെ എല്ലാ സിനിമകൾക്കും ലഭിക്കാറില്ല. എന്നാൽ പരാശക്തിക്ക് ലഭിച്ചു. ഈ സിനിമയിൽ അഭിനയിച്ച ശിവകാർത്തികേയന്റെ ഇരുപത്തിയഞ്ചാം സിനിമയെന്ന പ്രത്യേകതയും, ജി വി പ്രകാശിന്റെ നൂറാമത്തെ സിനിമ എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്,’ അഥർവ പറഞ്ഞു.
ഇതിനെല്ലാം പുറമേ ഈ സിനിമ പ്രേക്ഷകർ കാണുമ്പോൾ വെറും ഒരു സിനിമ മാത്രമായാണ് കാണുക. അതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെ എഫേർട്ടും എക്സ്‌പീരിയൻസും പ്രേക്ഷകർ കാണില്ല എന്നും അഥർവ പറഞ്ഞു.
സുധ കൊങ്കരയും അർജുൻ നടേശനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ജി. വി. പ്രകാശാണ് സംഗീതം കൈകാര്യം ചെയ്തത്. ഡോൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്കരനാണ് ‘പരാശക്തി’യുടെ നിർമാണം.
Content HIghlight: Sivakarthikeyan’s 25th film and G.V. Prakash’s 100th film; ‘Parashakti’ arrives with special features
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.