ഏറെ കാലത്തിന് ശേഷം വമ്പന്‍ ക്ലാഷ് റിലീസിനാണ് തമിഴ് സിനമാ ലോകം സാക്ഷ്യം വഹിക്കുന്നത്. രാഷ്ട്രീയ പ്രവേശത്തോടെ സിനിമ ജീവിതം അവസാനിപ്പിക്കുന്ന തമിഴിന്റെ ദളപതിയുടെ ജന നായകനും സുധാ കൊങ്കര സംവിധാനം ചെയ്ത് ശിവകാര്‍ത്തികേയന്‍ നായകാനായെത്തുന്ന പരാശക്തിയും തിയേറ്ററിലെത്തുമ്പോള്‍ തീ പാറുമെന്നുറപ്പാണ്.
ഇരു ചിത്രങ്ങളുടെയും റിലീസ് തിയ്യതി പുറത്തുവിട്ടതു മുതല്‍ പരാശക്തിക്കെതിരെയും ശിവകാര്‍ത്തികേയനെതിരെയും വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തമിഴ്‌നാട് ഉപമുഖ്യ മന്ത്രിയായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ്‌സ് മൂവീസ് ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്ത പരാശക്തിയെ രാഷ്ട്രീയപരമായി ജന നായകനെതിരെ ഉപയോഗിക്കുക ആണെന്നായിരുന്നു പരക്കെയുള്ള ആക്ഷേപം.
Photo: Book My show
എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന പരാശക്തിയുടെ ഓഡിയോ ലോഞ്ചില്‍ വിമര്‍ശകര്‍ക്കുള്ള മറുപടി നല്‍കി വ്യക്തത വരുത്തിയിരിക്കുകയാണ് ശിവകാര്‍ത്തികേയന്‍. ജന നായകനും പരാശക്തിയും പൊങ്കലിന് റിലീസിനെത്തുമെന്ന് അറിഞ്ഞപ്പോള്‍ തന്നെ വിജയ്‌യുടെ മാനേജറെ വിളിച്ച് സംസാരിച്ചപ്പോള്‍ ലഭിച്ച മറുപടിയെക്കുറിച്ചാണ് താരം വേദിയില്‍ സംസാരിച്ചത്.
‘വിവരം അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ വിജയ് സാറുടെ മാനേജര്‍ ജഗദീഷിനെ ഫോണില്‍ വിളിച്ചു. അദ്ദേഹത്തോട് ഞങ്ങളുടെ സാഹചര്യം പറഞ്ഞു. അതിനെന്താ പ്രശ്‌നം ബ്രോ രണ്ട് ചിത്രങ്ങള്‍ ഈസിയായി പൊങ്കലിന് റിലീസ് ചെയ്യാലോ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് കേട്ട് ഞാന്‍ പറഞ്ഞു, നിങ്ങള്‍ക്ക് പ്രശ്‌നമൊന്നുമുണ്ടാവില്ല എനിക്കാണ് പ്രശ്‌നം. ഇത് വിജയ് സാറുടെ അവസാന പടമല്ലേ എന്ന്.
വിജയ് സാറുമായി നിങ്ങള്‍ സംസാരിക്കണം എന്ന് ഞാന്‍ പറഞ്ഞു. പത്ത് മിനുട്ടിന് ശേഷം അദ്ദേഹം വീണ്ടും വിളിച്ചു. വിജയ് സാറുടെ മറുപടി എന്നെ ഞെട്ടിച്ചു. ക്ലാഷ് റിലീസ് വരുന്നത്് കൊണ്ട് ഒരു പ്രശ്‌നവുമില്ല, ഗ്രാന്‍ഡ് ആയി തന്നെ റിലീസ് ചെയ്യാന്‍ അവരോട് പറയൂ. ശിവകാര്‍ത്തികേയനോട് എന്റെ എല്ലാ വിധ ആശംസകളും അറിയിക്കൂ എന്നായിരുന്നു വിജയ് സാര്‍ പറഞ്ഞത്,’ ശിവകാര്‍ത്തികേയന്‍ പറയുന്നു.
Photo: OTT Play
സിനിമയ്ക്ക് പിന്നില്‍ ഒരുപാട് ബിസിനസ്സുകള്‍ നടക്കുന്നതാണെന്നും റിലീസ് ഇനിയും നീട്ടിവെച്ചാല്‍ തമിഴ്‌നാട് തെരഞ്ഞെടുപ്പ് കളക്ഷനെ ബാധിക്കുമെന്നും നിര്‍മാതാവ് പറഞ്ഞതായി താരം പറഞ്ഞു. വിജയ് സാറിന് തന്നെ വ്യക്തമായി അറിയാമെന്നും ഇടയില്‍ നില്‍ക്കുന്ന ആളുകള്‍ പലതും പറഞ്ഞ് വിവാദം സൃഷ്ടിക്കുകയാണെന്നും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ പൊങ്കല്‍ അണ്ണന്‍ തമ്പി പൊങ്കലാണെന്നും താരം പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തുവിട്ട ജന നായകന്‍ ട്രെയ്‌ലറിലെ വിജയ് യുടെ രാഷ്ട്രീയപരമായ പല റെഫറന്‍സുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള രാഷ്ട്രീയ അജണ്ടയാണ് പടമെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. അതേസമയം 1960 കളില്‍ നടക്കുന്ന പൊളിറ്റിക്കല്‍ ഡ്രാമയാണ് പരാശക്തി.
Content Highlight: Sivakarthikeyan gives clarity on clash release with Vijay’s Jana Nayagan
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.