ചുരുങ്ങിയ കാലം കൊണ്ട് തമിഴ് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയ നടനാണ് ശിവകാര്‍ത്തികേയന്‍. എന്റര്‍ടൈന്മെന്റ് സിനിമകളിലൂടെ കുടുംബപ്രേക്ഷകരെ കൈയിലെടുത്ത ശിവ ഇന്ന് ഇന്‍ഡസ്ട്രിയുടെ മുന്‍നിര താരമാണ്. കരിയറിലെ 25ാമത്തെ സിനിമ തിയേറ്ററുകളിലെത്തുന്ന സമയത്ത് താരത്തിന്റെ പഴയ വീഡിയോ ചര്‍ച്ചയായിരിക്കുകയാണ്.
ചാനല്‍ അവതാരകനായാണ് ശിവ തന്റെ കരിയര്‍ ആരംഭിച്ചത്. വിജയ് ടി.വിയിലെ കലക്കപോവത് യാര്‍ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ശിവകാര്‍ത്തികേയന്‍ പല അവാര്‍ഡ് ഷോകളിലും അവതാരകനായിരുന്നു. തമിഴ് താരം അഥര്‍വയും അദ്ദേഹത്തിന്റെ അച്ഛന്‍ മുരളിയും കലക്കപോവത് യാറിന്റെ ഒരു എപ്പിസോഡില്‍ മുഖ്യാതിഥികളായിരുന്നു.
സിനിമാലോകത്തേക്ക് കാലെടുത്തുവെച്ച അഥര്‍വയെ കൂടുതല്‍ ശ്രദ്ധേയനാക്കുക എന്നതായിരുന്നു ആ എപ്പിസോഡിന്റെ ലക്ഷ്യം. ബാനാ കാത്താടി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു അഥര്‍വ റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയത്. അന്ന് ആ പരിപാടിയുടെ അവതാരകന്‍ ശിവകാര്‍ത്തികേയനായിരുന്നു.
15 വര്‍ഷങ്ങള്‍ക്കിപ്പുറം ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പരാശക്തി എന്ന ചിത്രത്തില്‍ അഥര്‍വയും ഭാഗമാകുന്നുണ്ട്. ശിവകാര്‍ത്തികേയന്‍ അവതരിപ്പിക്കുന്ന ചെഴിയന്‍ എന്ന കഥാപാത്രത്തിന്റെ സഹോദരനായ ചിന്നദുരൈ എന്ന കഥാപാത്രത്തെയാണ് അഥര്‍വ അവതരിപ്പിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തമിഴ് സിനിമാലോകത്ത് ശിവകാര്‍ത്തികേയന്‍ കൈവരിച്ച വളര്‍ച്ചയാണ് എല്ലാവരും ചര്‍ച്ച ചെയ്യുന്നത്.
എന്നാല്‍ ഈ വീഡിയോ ഒരിക്കലും അഥര്‍വയെ താഴ്ത്തിക്കാട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വീഡിയോയുടെ കമന്റില്‍ പലരും അഭിപ്രായപ്പെടുന്നുണ്ട്. കഴിവുണ്ടായിട്ടും വേണ്ടത്ര അവസരങ്ങള്‍ അഥര്‍വയെ തേടിയെത്തിയില്ലെന്നും കമന്റുകളുണ്ട്. ബാല സംവിധാനം ചെയ്ത പരദേശി എന്ന ചിത്രം അഥര്‍വയിലെ നടനെ അടയാളപ്പെടുത്തിയ ഒന്നാണ്.
സൂരറൈ പോട്രിന് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. 1964ല്‍ തമിഴ്‌നാട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഹിന്ദി അടിച്ചേല്പിക്കലും അതിനെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെയും ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. ശക്തമായ രാഷ്ട്രീയവിഷയം സംസാരിക്കുന്നതിനാല്‍ സെന്‍സര്‍ ബോര്‍ഡ് ഇതുവരെ പരാശക്തിക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.
Content Highlight: Sivakarthikeyan and Atharva’s old video viral before the release of Parasakthi