| Friday, 18th April 2025, 12:11 pm

ഇപ്പോള്‍ തമിഴ്‌നാട്ടിലെ ബോയ്‌സിന്റെ ക്രഷ് ആ മലയാളി നടിയാണ്: ശിവാംഗി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2020ലെ കുക്കു വിത്ത് കോമാളി എന്ന തമിഴ് കോമഡി-പാചക പരിപാടിയിലൂടെ മലയാളികള്‍ക്കിടയിലും ഏറെ ശ്രദ്ധിക്കപ്പെട്ട നടിയും ഗായികയുമാണ് ശിവാംഗി കൃഷ്ണകുമാര്‍.

2012ല്‍ പസംഗ എന്ന തമിഴ് ചിത്രത്തിലെ ‘അന്‍ബാലെ അഴകന വീട്’ എന്ന ഗാനത്തിലൂടെയാണ് ശിവാംഗി സിനിമയില്‍ ഗായികയായി എത്തുന്നത്. 2019ല്‍ സ്റ്റാര്‍ വിജയ്‌യില്‍ സംപ്രേഷണം ചെയ്ത തമിഴ് ഗാന മത്സരമായ സൂപ്പര്‍ സിംഗര്‍ 7ലും ശിവാംഗി പങ്കെടുത്തിരുന്നു.

കലൈമാമണി അവാര്‍ഡ് ജേതാക്കളായ ബിന്നി കൃഷ്ണകുമാറിന്റെയും കെ. കൃഷ്ണകുമാറിന്റെയും മകളാണ് ശിവാംഗി. ഇപ്പോള്‍ പ്രേമലു വന്നതിന് ശേഷം തമിഴ്‌നാട്ടിലെ ബോയ്‌സിന്റെ ക്രഷ് മമിത ബൈജു ആണെന്ന് പറയുകയാണ് നടി.

ഒപ്പം താന്‍ ഇനി സെലിബ്രറ്റി ക്രഷുകളെ കുറിച്ച് സംസാരിക്കില്ലെന്നും ശിവാംഗി കൃഷ്ണകുമാര്‍ പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശിവാംഗി.

‘എനിക്ക് ഭാവിയില്‍ ഒരു ഭര്‍ത്താവ് ഉണ്ടാകുമല്ലോ. നമ്മള്‍ കൊടുക്കുന്ന അഭിമുഖങ്ങളൊക്കെ അടുത്ത ഒരു 20 വര്‍ഷത്തേക്ക് ഇവിടെ തന്നെയുണ്ടാകും. അപ്പോള്‍ നമ്മള്‍ ക്രഷിനെ കുറിച്ചൊക്കെ പറഞ്ഞത് കാണുമ്പോള്‍ ഭര്‍ത്താവിന് വേദനിക്കില്ലേ.

ഇനി സെലിബ്രറ്റി ക്രഷിനെ കുറിച്ചൊന്നും ഞാന്‍ പറയില്ല. അതിനെ കുറിച്ച് പറയാതെ ഞാന്‍ മറച്ചുവെയ്ക്കും. ഇപ്പോള്‍ എനിക്ക് സെലിബ്രറ്റി ക്രഷൊന്നും ഇല്ല. ഞാന്‍ അങ്ങനെയുള്ള സെലിബ്രറ്റികളെയൊന്നും കണ്ടില്ല (ചിരി).

ബോയ്‌സിനൊക്കെ നിറയെ ക്രഷ് വരും. കാരണം വര്‍ഷാവര്‍ഷം പുതിയ നായികമാര്‍ വരികയല്ലേ. ഇപ്പോള്‍ തമിഴ്‌നാട്ടിലെ ബോയ്‌സിന്റെ ക്രഷ് ആരാണെന്ന് അറിയുമോ? മമിത ബൈജു. പ്രേമലു വന്നതിന് ശേഷമാണ് അത്,’ ശിവാംഗി കൃഷ്ണകുമാര്‍ പറയുന്നു.

Content Highlight: Sivaangi Krishnakumar Says Mamitha Baiju Is The New Crush Of Tamilnadu Boys

We use cookies to give you the best possible experience. Learn more