| Tuesday, 4th September 2018, 11:23 am

പി.കെ ശശിക്കെതിരെ പരാതി ഉണ്ടെന്ന് സീതാറം യെച്ചൂരി; പരാതി അന്വേഷിക്കാന്‍ സംസ്ഥാന ഘടകത്തോട് നിര്‍ദേശിച്ചതായും യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പി.കെ ശശി എം.എല്‍.എക്കെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി ലഭിച്ചെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പരാതി അന്വേഷിക്കാന്‍ സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയതായും സീതാറാം യെച്ചൂരി ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

ഇന്നലെയാണ് ഇമെയില്‍ വഴി യുവതിയുടെ പരാതി ലഭിച്ചതെന്നും ഉടന്‍ തന്നെ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയതായും യെച്ചൂരി പറഞ്ഞു.

ഡി.വൈ.എഫ്.ഐ വനിതാ നേതാവായിരുന്നു കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയത്. വി.കെ ശശി അശ്ലീല സംഭാഷണം നടത്തുന്നതിന്റെ ഓഡിയോ ക്ലിപ്പുകളും പരാതി വഴി അയച്ചതായാണ് സൂചന.

പരാതി പരിശോധിച്ച് ഉചിതമായ നടപടി എടുക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. പരാതി ലഭിച്ചിട്ടില്ലെന്നും പരാതിയെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു നേരത്തെ പ്രകാശ് കാരാട്ട് പ്രതികരിച്ചത്.


ബി.ജെ.പിയുടെ തട്ടിപ്പ് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു; കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ സന്തോഷം പങ്കുവെച്ച് കോണ്‍ഗ്രസ്


അതിനിടെ എം. സ്വരാജും എ.എന്‍ ഷംസീറും മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ എ.കെ.ജി സെന്ററിലെത്തി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

രണ്ടാഴ്ച മുന്‍പാണ് ശശിക്കെതിരെ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന് പരാതി നല്‍കിയത്. എന്നാല്‍ ഇതുവരെ നടപടി സ്വീകരിക്കാതെ വന്നപ്പോള്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് പരാതി നല്‍കുകയായിരുന്നു.

രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു വനിതാ നേതാവും അന്വേഷണ സമിതിയിലുണ്ട്. പാര്‍ട്ടി എം.എല്‍.എയ്ക്കെതിരായ ആരോപണം സി.പി.ഐ.എം കേന്ദ്ര നേതൃത്വം ഗൗരവമായാണ് കാണുന്നത്.

രാഷ്ട്രീയഘട്ടത്തില്‍ ഒരുപാട് പരീക്ഷണങ്ങള്‍ അതിജീവിച്ചിട്ടുണ്ടെന്നും പരാതിയെ കുറിച്ച് അറിയില്ലെന്നും മാധ്യമങ്ങളില്‍ വഴിയാണ് പരാതി അറിഞ്ഞതെന്നുമായിരുന്നു ശശിയുടെ പ്രതികരണം.

പരാതി വന്നാല്‍ അതിനെ നേരിടുമെന്നും ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം എം.എല്‍.എയ്ക്കെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്‍ പറഞ്ഞത്. പരാതി ലഭിക്കാതെ വിഷയത്തില്‍ ചര്‍ച്ച നടത്താനാവില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പക്ഷം.

We use cookies to give you the best possible experience. Learn more