| Monday, 8th September 2025, 11:41 am

നടുപേജ് കുറേ തവണ കീറിയതുകൊണ്ട് ആളുകള്‍ അത് ശ്രദ്ധിച്ചു; വരികളുടെ കാര്യത്തില്‍ മുഹ്‌സിന് സ്വന്തമായ ഒരു വഴിയുണ്ട്: സിത്താര കൃഷ്ണകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് പ്രിയങ്കരിയായ പിന്നിഗായികയാണ് സിത്താര കൃഷ്ണകുമാര്‍. ടെലിവിഷന്‍ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയാണ് സിത്താര പിന്നണിരംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അവര്‍ ഗാനം ആലപിച്ചു. ചില ആല്‍ബം സോങ്ങുകള്‍ക്ക് സിത്താര സംഗീതം നല്‍കിയിട്ടുമുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ മുമ്പ് സോഷ്യല്‍ മീഡയയില്‍ ട്രെന്‍ഡിങ്ങായി മാറിയ നടുപേജ് കീറി എന്ന ഗാനത്തിന് സംഗീതം നല്‍കിയതും സിത്താരയാണ്. സിത്താരയും ഡബ്ബ്‌സിയും ചേര്‍ന്ന് ആലപിച്ച ഈ ഗാനത്തിന് വരികള്‍ നല്‍കിയത് മുഹ്‌സിന്‍ പരാരിയാണ്. പാട്ടില്‍ നടുപേജ് കീറി എന്ന വരി ആവര്‍ത്തിച്ച് വരുന്നത് എല്ലാവരിലും കൗതുകമുണര്‍ത്തിയിരുന്നു. ഇപ്പോള്‍ ഈ ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് അവര്‍.

‘സത്യത്തില്‍ ഈ പാട്ടില്‍ അങ്ങനെയൊന്നും ഇല്ലെങ്കില്‍ എല്ലാ പാട്ടുകളും പോലെ കേട്ട് വിട്ടേനേ. അല്ലെങ്കില്‍ ശ്രദ്ധിക്കാതെ പോയേനേ. നടുപേജ് ഇത്രവണ കീറിയതുകൊണ്ടാണ് ഈ പാട്ട് എന്താണെന്നറിയാനുള്ള ഒരു ക്യൂരിയോസിറ്റി ആളുകളിലുണ്ടായത് എന്ന് എനിക്ക് തോന്നുന്നു. പിന്നെ എല്ലാവരും പറഞ്ഞതു പോലെ പ്രേമത്തില്‍ കുറച്ച് ക്രിഞ്ചൊക്കെ ഓക്കെയാണ്. ഇതിനും ക്രിഞ്ചടിപ്പിക്കുന്ന കാര്യങ്ങളൊക്കെ ചെയ്യുന്നാളുകളാണ് നമ്മള്‍. ഞാന്‍ പറയും ‘ ഒരു നാല് നടുപേജ് കീറിയതില്‍ ഇവര്‍ക്കിത്ര പ്രശ്‌നം എന്താണെന്ന് (ചിരി).

മുഹ്‌സിന്റെ വരികള്‍ എനിക്ക് ഇഷ്ടമാണ്.  ചായപ്പാട്ട് എന്ന ഗാനമാണെങ്കിലും ചായക്കടയില്‍ ഇരുന്ന് പാടുന്ന ഒരു പാട്ടായിട്ടാണ് അത് എടുത്തതെന്നും അതിനും അപ്പുറത്ത് ആ പാട്ടില്‍ രസകരമായ ഫിലോസഫി ഉണ്ടെന്നും സിത്താര കൂട്ടിച്ചേര്‍ത്തു. കുറേ ലെയര്‍സും മനോഹരമായിട്ടുള്ള മെറ്റഫേഴ്‌സുമൊക്കെ അതില്‍ ഉണ്ടെന്നും വരികളുടെ കാര്യത്തില്‍ മുഹ്‌സിന് സ്വന്തമായിട്ട് ഒരു വഴിയുള്ളതായിട്ട് തനിക്ക് എപ്പോഴും തോന്നിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മുഹ്‌സിന്റെ പോയറ്ററിയുടെ ഒരു വലിയ ഫാനാണ് താനെന്നും അവര്‍ പറഞ്ഞു.

Content highlight: Sitara talks about her song ‘Nadupage Keeri’

We use cookies to give you the best possible experience. Learn more