ശബരിമലയിൽ ദേവ പ്രശ്നം മറയാക്കി കൂടുതൽ സ്വർണക്കൊള്ള നടന്നു: എസ്.ഐ.ടി
Kerala
ശബരിമലയിൽ ദേവ പ്രശ്നം മറയാക്കി കൂടുതൽ സ്വർണക്കൊള്ള നടന്നു: എസ്.ഐ.ടി
ശ്രീലക്ഷ്മി എ.വി.
Sunday, 25th January 2026, 5:30 pm

പത്തനംതിട്ട: 2018ലെ ദേവ പ്രശ്നത്തിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങി എസ്.ഐ.ടി. ദേവ പ്രശ്നം മറയാക്കി കൂടുതൽ കൊള്ള നടന്നുവെന്നാണ് എസ്.ഐ.ടിയുടെ സംശയം.

ദേവ പ്രശ്നത്തിൽ ഉന്നയിച്ച പല കാര്യങ്ങളും നടപ്പാക്കാതെ പോയത് ആരുടെ സ്വാധീനം കൊണ്ടാണെന്നും എസ്.ഐ.ടി ചോദിക്കുന്നു.

യോഗ ദണ്ഡും രുദ്രാക്ഷവും സ്വർണം കെട്ടിയതിൽ ദുരൂഹതയുണ്ടെന്നും രണ്ട് ഉരുപ്പടികളും മുഴുവനായും മാറ്റിയെന്നും എസ്.ഐ.ടി സംശയിക്കുന്നു.

പൊന്നമ്പലമേട്ടിൽ ക്ഷേത്രം പണിയേണ്ടെന്ന നിർദേശത്തിലും അന്വേഷണം നടത്തുമെന്നും എസ്.ഐ.ടി പറഞ്ഞു.

കണ്ഠരര് മോഹനരെ തന്ത്രിയാക്കണമെന്ന പ്രശ്നവിധി നടപ്പാക്കാത്തത് തന്ത്രി കണ്ഠരര് രാജീവരുടെ ഇടപെടൽ മൂലമാണെന്നും എസ്.ഐ.ടി സംശയിക്കുന്നു.

ശബരിമലയുമായി ബന്ധപ്പെട്ട വിശദമായ കാര്യങ്ങളാണ് 2018ലെ ദേവ പ്രശ്നത്തിൽ ഉന്നയിക്കപ്പെട്ടിരുന്നത്.

ശബരിമല സന്നിധാനം, മാളികപ്പുറം, പതിനെട്ടാം പടി, പൊന്നമ്പല മേട്, പമ്പ ഗണപതികോവിൽ വരെ ദേവഹിതത്തിനായി പ്രശ്നവിധിയിൽ ഉന്നയിക്കപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.

2019 മുതൽ 2025 വരെ നടന്ന കൊള്ളയ്ക്ക് അനുകൂലമാകുന്ന രീതിയിലുള്ള പ്രശ്നവിധിയാണ് അന്ന് നൽകിയതെന്നാണ് എസ്.ഐ.ടി സംശയിക്കുന്നത്.

ഒന്നുകിൽ ഈ ദേവപ്രശ്നത്തിൽ ഉന്നയിച്ച കാര്യങ്ങൾ മറയാക്കി കൊള്ള ആസൂത്രണം ചെയ്യപ്പെട്ടു അതല്ലെങ്കിൽ സ്വർണ കൊള്ളയ്ക്ക് നേതൃത്വം നൽകിയവരുടെ ഇംഗിതമനുസരിച്ച് ദേവഹിത ചാർത്ത് അംഗീകരിക്കപ്പെട്ടുവെന്നും എസ്.ഐ.ടി സംശയിക്കുന്നു.

Content Highlight: SIT suspects more gold looting in Sabarimala under cover of deity issue

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.