തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണസംഘം. ശനിയാഴ്ച രണ്ടുമണിക്കൂറോളമാണ് എസ്.ഐ.ടി കടകംപള്ളിയെ ചോദ്യം ചെയ്തത്.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്നും ശബരിമലയിൽ വെച്ചാണ് പരിചയമെന്നും അദ്ദേഹം എസ്.ഐ.ടിക്ക് മൊഴി നൽകി. അതിനപ്പുറം പോറ്റിയുമായി ഒരു ഇടപാടുമില്ലെന്നും കടകംപള്ളി പറഞ്ഞു.
ദേവസ്വം ബോർഡ് എടുക്കുന്ന എല്ലാ തീരുമാനങ്ങളും മന്ത്രി അറിയാറില്ലെന്നും ദേവസ്വം ബോർഡിന് സ്വതന്ത്രമായ അധികാരമുണ്ടെന്നുമാണ് അദ്ദേഹം എസ്.ഐ.ടിക്ക് നൽകിയ മൊഴി.