തിരുവനന്തപുരം: കേരളത്തിൽ എസ്.ഐ. ആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ് സൈറ്റിൽ പട്ടിക ലഭ്യമാണെന്നും തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു.
24 ലക്ഷം പേരെ കണ്ടെത്തിയിട്ടില്ലെന്നും അച്ചടിച്ച പതിപ്പ് പാർട്ടികൾക്ക് കൈമാറിയെന്നും തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയതായി വോട്ടർ പട്ടികയിൽ ആകെയുള്ളത് 2,54,42,352
വോട്ടർമാരാണ്, മരിച്ചവർ 6,49,885, കണ്ടെത്താനാകാത്തവർ 64,55,48, സ്ഥലം മാറിയവർ 8,21,622 ആണെന്നും തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ ജനുവരി 22 വരെ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Content Highlight: SIR draft published; Ratan Khelkar