എസ്.ഐ.ആര്‍ തീയതി നീട്ടണമെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കണം; കേരളത്തിന്റെ ഹരജിയില്‍ സുപ്രീം കോടതി
India
എസ്.ഐ.ആര്‍ തീയതി നീട്ടണമെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കണം; കേരളത്തിന്റെ ഹരജിയില്‍ സുപ്രീം കോടതി
ശ്രീലക്ഷ്മി എ.വി.
Thursday, 18th December 2025, 3:40 pm

ന്യൂദൽഹി: എസ്.ഐ.ആർ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള സംസ്ഥാനങ്ങളുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി.

കേരളം, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ ഇടപെടൽ.

എസ്.ഐ.ആർ സമയപരിധി രണ്ടാഴ്ചകൂടി നീട്ടണമെന്നായിരുന്നു സുപ്രീംകോടതിയോട് കേരളം ആവശ്യപ്പെട്ടിരുന്നത്. പട്ടികയിൽ നിന്ന് 25 ലക്ഷം പേർ ഒഴിവാക്കപ്പെട്ടെന്നും സർക്കാർ പറഞ്ഞു.

ഏകദേശം 25 ലക്ഷം വോട്ടർമാർ കരട് വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഡിസംബർ 18 വരെയാണ് അവസാന തീയതിയെന്നും കേരളത്തിന് വേണ്ടി അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി.

എസ്.ഐ.ആർ സമയ പരിധി ഈ മാസം 30 വരെ നീട്ടണമെന്നാണ് ആവശ്യം. ഇതിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു നിവേദനം നൽകാൻ കേരളത്തോട് ഇപ്പോൾ സുപ്രീം കോടതി നിർദേശിച്ചത്.

കേരളത്തിലെ എസ്.ഐ.ആർ സമയപരിധി ഇന്ന് അർധരാത്രിയോടുകൂടി അവസാനിക്കും.

എസ്.ഐ.ആറിന്റെ ഭരണഘടനാ സാധുതയെക്കുറിച്ചുള്ള വാദങ്ങൾ
2026 ജനുവരി ആറിന് കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.

Content Highlight: If you want to extend the SIR date, you have to file a petition with the Election Commission; Supreme Court on Kerala’s petition

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.