മികച്ച ഒരുപിടി ഗാനങ്ങളിലൂടെ മലയാളികളുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം നേടിയ ശബ്ദമാണ് ഗായിക ഭദ്ര റെജിന്റെത്. കപ്പ ടി.വിയിലെ മ്യൂസിക്ക് മോജോയില്‍ പാടിയ രാസയ്യയാരോ ഗാനത്തിലൂടെ സംഗീതാസ്വാദകര്‍ക്ക് പരിചിതയായ ഭദ്ര തമിഴിലെയും മലയാളത്തിലെയും മുന്‍നിര ചിത്രങ്ങളില്‍ പാടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
സി.പ്രേംകുമാര്‍ സംവിധാനം ചെയ്ത് വിജയ് സേതുപതിയും തൃഷയും പ്രധാനവേഷത്തിലെത്തിയ 96 എന്ന ചിത്രത്തില്‍ അന്താധി എന്ന ഗാനത്തിലെ കാതലെ കാതലെ വേര്‍ഷന്‍ പാടി സിനിമയില്‍ തന്റെ ആദ്യ ഗാനം ആലപിച്ച ഭദ്ര സംഗീതലോകത്ത് തന്റെതായ സ്ഥാനം ഇതിനോടകം നേടിയെടുത്തിട്ടുണ്ട്.
96. Photo: Theatrical poster
പ്രണവ് മോഹന്‍ലാലിനെയും കല്ല്യാണി പ്രിയദര്‍ശനെയും പ്രധാനകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് ഹിറ്റടിച്ച ഹൃദയം സിനിമയിലെ ‘പുതിയൊരു ലോകം’ ആലപിച്ചത് ഭദ്രയായിരുന്നു. വലിയ രീതിയില്‍ വൈറലായ ഗാനം ഭദ്രയുടെ കരിയറിലെ ബ്രേക്കായിരുന്നു.
ഹൃദയത്തിലെ ഗാനം ആലപിക്കാന്‍ പോയപ്പോള്‍ സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനുമായുണ്ടായ അനുഭവം കഴിഞ്ഞ ദിവസം ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഭദ്ര പങ്കു വെച്ചിരുന്നു.
‘ഹൃദയത്തിലെ സംഗീതസംവിധായകനായ ഹിഷാം ചേട്ടനാണ് പുതിയൊരു ലോകം പാടാനായ് എന്നെ വിളിക്കുന്നത്. ആദ്യം പറഞ്ഞത് ശബ്ദം ഗാനത്തിന് ചേരുകയാണെങ്കില്‍ മാത്രമേ എടുക്കുകയുള്ളൂ എന്നായിരുന്നു. വിനീതേട്ടനൊപ്പം വര്‍ക്ക് ചെയ്യാം എന്ന വലിയ എക്‌സൈറ്റ്‌മെന്റ് എനിക്കുണ്ടായിരുന്നു.
അങ്ങനെ പാടി തുടങ്ങി ഗാനത്തിലെ അകാരം എന്ന പോര്‍ഷന്‍ എത്തിയപ്പോള്‍ വിനീതേട്ടന്‍ കൈകൊണ്ട് യെസ് എന്ന് പറയുന്നത് കണ്ടു. കണ്ടപ്പോള്‍ തന്നെ എനിക്ക് മനസിലായി ഇത് സെറ്റായി എന്ന്,’ ഭദ്ര പറയുന്നു.
പാട്ട് പാടുമ്പോള്‍ താന്‍ അഞ്ചു മാസം ഗര്‍ഭിണിയായിരുന്നുവെന്നും അതുകൊണ്ട് നല്ല രീതിയില്‍ തന്നെ പാമ്പര്‍ ചെയ്താണ് വിനീത് സ്റ്റുഡിയോയില്‍ നോക്കിയിരുന്നതെന്നും ഭദ്ര പറഞ്ഞു. റൊക്കോര്‍ഡിങ്ങ് കഴിഞ്ഞ് ഏകദേശം രണ്ടു വര്‍ഷത്തോളം കഴിഞ്ഞാണ് പാട്ടിറങ്ങിയതെന്നും ഓഡിയോ ലോഞ്ചിന്റെ സമയത്താണ് ഗാനത്തിന്റെ സ്ട്രക്ച്ചര്‍ ഇങ്ങനെയാണെന്ന് മനസിലായതെന്നും ഗായിക കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.