| Saturday, 7th June 2025, 3:21 pm

4 മില്യണ്‍ വ്യൂസ് ആയിരുന്ന എന്റെ ആ പാട്ടിന്, ഇപ്പോള്‍ നോക്കുമ്പോള്‍ 62 മില്യണ്‍ വ്യൂസ്: സിമ്രാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് സിമ്രന്‍. 1995ല്‍ സനം ഹര്‍ജയ് എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് സിമ്രന്‍. പിന്നീട് തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ച സിമ്രന്‍ ഒരുകാലത്ത് സൗത്ത് ഇന്ത്യയിലെ താരറാണിയായിരുന്നു.

ഈ വര്‍ഷം തമിഴിലെ ഏറ്റവും വലിയ ഹിറ്റുകളായ ഗുഡ് ബാഡ് അഗ്ലിയിയില്‍ ‘തൊട്ട് തൊട്ട് പേസും സുല്‍ത്താന’ എന്ന പാട്ട് വീണ്ടും ട്രെന്‍ഡിങ്ങില്‍ വന്നിരുന്നു. 1999ല്‍ ഇറങ്ങിയ എതിരും പുതിരം എന്ന ചിത്രത്തില്‍ സിമ്രാനായിരുന്നു പാട്ടില്‍ അഭിനയിച്ചിരുന്നത്. തൊട്ട് തൊട്ട് പേസും സുല്‍ത്താന എന്ന ഗാനം വീണ്ടും ട്രെന്‍ഡിങ്ങില്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ സിമ്രാന്‍.

താന്‍ ആ പാട്ട് വീണ്ടും ട്രെന്‍ഡിങ്ങില്‍ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും അതില്‍ ടെക്‌നോളജിക്ക് താന്‍ നന്ദി പറയുന്നുവെന്നും സിമ്രാന്‍ പറയുന്നു. ഇന്നത്തെ ജനറേഷനും ആ പാട്ട് കണക്ടായെന്നും നല്ല വൈബുള്ള ഒരു ഗാനമാണ് അതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗുഡ് ബാഡ് അഗ്ലിയുടെ റിലീസിന്റെ സമയത്ത് ആ പാട്ട് നാല് മില്യണ്‍ വ്യൂസ് ആയിരുന്നുവെന്നും ഈയടുത്ത് താന്‍ നോക്കിയപ്പോള്‍ 63 മില്യണ്‍ വ്യൂസ് കണ്ടുവെന്നും നടി പറഞ്ഞു. താന്‍ അതില്‍ ഒരുപാട് സന്തോഷവതിയാണെന്നും പാട്ട് 25 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും വരുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നും സിമ്രാന്‍ കൂട്ടിച്ചേര്‍ത്തു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു അവര്‍.

‘ഇല്ല ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. വീണ്ടും അത് ട്രെന്‍ഡിങ് ആയതില്‍ ടെക്‌നോളജിക്ക് ഞാന്‍ നന്ദി പറയുന്നു. തൊട്ട് തൊട്ട് പേസും ഞാന്‍ 98 ല്‍ ചെയത പാട്ടാണ്. ഈ ജനറേഷന് അത് കണക്ടായി. അത് ടെക്‌നോളജി കാരണമാണ്. അതുകൊണ്ട് ഞാന്‍ ടെക്‌നോളജിക്ക് നന്ദി പറയുന്നു.

നിങ്ങള്‍ക്ക് ആ പാട്ട് ഇഷ്ടമായോ. വൈബ് ഇല്ലേ, നല്ല വൈബുള്ള ഒരു പാട്ടാണ് അത്. ഗുഡ് ബാഡ് അഗ്ലി റിലീസായപ്പോള്‍ നോക്കുമ്പോള്‍ നാല് മില്ല്യണ്‍ വ്യൂസ് ആയിരുന്നു പാട്ടിന്. ഇപ്പോള്‍ ഒരു മാസം കഴിഞ്ഞ് നോക്കുമ്പോള്‍ ആ പാട്ടിന് 62, 63 മില്ല്യണ്‍ വ്യൂസ് ഉണ്ട്. എനിക്ക് നല്ല സന്തോഷമുണ്ട്. ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല ആ പാട്ട് ഒരു 25 വര്‍ഷത്തിന് ശേഷം വീണ്ടും വരുമെന്ന്,’ സിമ്രാന്‍ പറയുന്നു.

Content Highlight: Simran about thottu thottu pesum sulathana song


We use cookies to give you the best possible experience. Learn more