കൊലപാതകം പോലെ തന്നെയാണത്; ഒത്തുകളിക്കാരെ തൂക്കിക്കൊല്ലണമെന്ന് മിയാന്‍ദാദ്
Cricket
കൊലപാതകം പോലെ തന്നെയാണത്; ഒത്തുകളിക്കാരെ തൂക്കിക്കൊല്ലണമെന്ന് മിയാന്‍ദാദ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th April 2020, 3:54 pm

ലാഹോര്‍: ക്രിക്കറ്റില്‍ ഒത്തുകളിക്കുന്നവരെ തൂക്കി കൊല്ലണമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ്. തന്റെ യൂ ട്യൂബ് ചാനലലിലൂടെയായിരുന്നു മിയാന്‍ദാദിന്റെ പ്രതികരണം.

‘സ്‌പോട്ട് ഫിക്‌സിംഗ് നടത്തുന്നവരെ തൂക്കിലേറ്റണം. കൊലപാതകം പോലെ ഹീനമായ കൃത്യമാണ് അവര്‍ ചെയ്യുന്നത്. ഒരിക്കല്‍ അങ്ങനെ ചെയ്താല്‍ പിന്നെയാരും ഒത്തുകളിക്ക് പോകില്ല’, മിയാന്‍ദാദ് പറഞ്ഞു.

ഇത്തരക്കാര്‍ക്ക് മാപ്പ് നല്‍കുന്നത് വഴി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയ്യുന്നതും തെറ്റാണെന്ന് അദ്ദേഹം തുറന്നടിച്ചു. അവരെ തിരിച്ചെടുക്കുന്നത് നാണക്കേടാണെന്നും മിയാന്‍ദാദ് പറഞ്ഞു.

ഒത്തുകളി നടത്തുന്നവര്‍ സ്വന്തം വീട്ടുകാരെ പോലും വഞ്ചിക്കുന്നവരാകും. സ്വന്തം പ്രകടനത്തെ മെച്ചപ്പെടുത്തി ടീമിന് വേണ്ടി കളിക്കുകയാണ് താരങ്ങള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO: