| Sunday, 19th July 2026, 5:16 pm

314* അടിച്ച് റാസയുടെ പടയോട്ടം; മസാകാഡ്‌സയെയും വെട്ടി സിംബാബ്‌വേ ക്യാപ്റ്റന്‍

ശ്രീരാഗ് പാറക്കല്‍

സിംബാബ്‌വേയും ബെംഗ്ലാദേശും തമ്മിലുള്ള മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയിലെ അവസാനത്തെ മത്സരം ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുകയാണ്. സീരീസ് ഡിസൈഡറില്‍ ടോസ് നേടിയ സിംബാബ്‌വേ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ എട്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സാണ് സിംബാബ്‌വേ നേടിയത്.

ക്രീസിലുള്ളത് 28 പന്തില്‍ 33 റണ്‍സ് നേടിയ ബ്രയാന്‍ ബെന്നറ്റും 15 പന്തില്‍ 18 റണ്‍സ് നേടിയ ഡിയോണ്‍ മയേഴ്‌സുമാണ്. തദിവനാഷെ മരുമണിയെയാണ് സിംബാബ്‌വേയ്ക്ക് നഷ്ടമായത്. അഞ്ച് പന്തില്‍ നാല് റണ്‍സിനാണ് താരം കൂടാരം കയറിയത്. മെഹ്ദി ഹസന്റെ പന്തില്‍ യാസിര്‍ അലിയുടെ കയ്യില്‍ കുരുങ്ങുകയായിരുന്നു മരുമണി.

സിംബാബ്‌വേ ലൈനപ്പില്‍ അടുത്തതായി ഇറങ്ങുന്നത് ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ്. ഈ മത്സരത്തില്‍ കളത്തിലിറങ്ങുന്നതോടെ ഒരു തകര്‍പ്പന്‍ മൈല്‍സ്റ്റോണും താരത്തെ കാത്തിരിക്കുന്നുണ്ട്. സിംബാബ്‌വേയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരം എന്ന നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്. തന്റെ 314ാം മത്സരത്തിനാണ് റാസ ഇറങ്ങുന്നത്. സിംബാബ്‌വേ താര ഹാമില്‍ട്ടണ്‍ മസാകാഡ്‌സയെ മറികടന്നാണ് റാസ ഈ മിന്നും നേട്ടത്തിലെത്തിയത്.

ടെസ്റ്റില്‍ 22 മത്സരങ്ങള്‍ കളിച്ച റാസ 156 ഏകദിന മത്സരവും ടി-20യില്‍ 136 മത്സരവുമാണ് കളിച്ചത്. ടെസ്റ്റില്‍ 1434 റണ്‍സും ഏകദിനത്തില്‍ 4521 റണ്‍സും ടി-20യില്‍ 3137 റണ്‍സുമാണ് റാസയുടെ സമ്പാദ്യം. മൂന്ന് ഫോര്‍മാറ്റിലുമായി 243 വിക്കറ്റുകളും ഓള്‍റൗണ്ടര്‍ നേടിയിട്ടുണ്ട്.

സിംബാബ്‌വേ ഇലവന്‍

ബ്രയാന്‍ ബെന്നറ്റ്, തദിവാനഷെ മരുമണി (വിക്കറ്റ് കീപ്പര്‍), ഡിയോണ്‍ മയേഴ്‌സ്, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), റയാന്‍ ബ്യൂള്‍, മില്‍ട്ടണ്‍ ഷുംബ, ക്ലൈവ് മദാന്‍ഡെ, ബ്രാഡ് ഇവാന്‍സ്, ടിനോടെന്‍ഡ മപോസ, റിച്ചാര്‍ഡ് എന്‍ഗാരവ, ബ്ലെസിങ് മുസരബാനി

ബംഗ്ലാദേശ് പ്ലെയിങ് ഇലവന്‍

സെയ്ത് ഹസ്സന്‍, തന്‍സിദ് ഹസന്‍ തമീം, പര്‍വേസ് ഹൊസൈന്‍ ഇമോന്‍ (വിക്കറ്റ് കീപ്പര്‍), തൗഹിദ് ഹൃദയ് (ക്യാപ്റ്റന്‍), യാസിര്‍ അലി, മൊസാദെക് ഹൊസൈന്‍, മുഹമ്മദ് സൈഫുദ്ദീന്‍, മഹെദി ഹസന്‍, റിഷാദ് ഹൊസൈന്‍, അബ്ദുള്‍ ഗാഫര്‍ സഖ്ലെയ്ന്‍, തസ്‌കിന്‍ അഹമ്മദ്.

Content Highlight: Sikandar Raza Complete 314 International Matches For Zimbabwe

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more