| Thursday, 5th June 2025, 4:36 pm

വാഴ 2 ഷൂട്ട് നടക്കുകയാണ്; ഹാഷിറും ടീമുമാണ് സിനിമയില്‍ മെയ്‌നായിട്ട്: സിജു സണ്ണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിപിന്‍ ദാസ് രചനയില്‍, ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത് 2024 പുറത്തിറങ്ങിയ ചിത്രമാണ് ‘വാഴ ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്‌സ്.’ മക്കളെ തങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് വളര്‍ത്തുന്ന മാതാപിതാക്കളുടെയും അവരുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയാത്ത ഒരു കൂട്ടം ചെറുപ്പക്കാരുടെയും കഥ പറയുന്ന ചിത്രമായിരുന്നു വാഴ.

ചിത്രത്തില്‍ സിജു സണ്ണി, അമിത് മോഹന്‍ രാജേശ്വരി, ജോമോന്‍ ജ്യോതിര്‍, അനുരാജ് ഒ.ബി, അന്‍ഷിദ് അനു, സാഫ് ബ്രോസ്, ജഗദീഷ്, കോട്ടയം നസീര്‍, അസീസ് നെടുമങ്ങാട്, നോബി മാര്‍ക്കോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവര്‍ക്ക് പുറമെ ഹാഷിര്‍, അലന്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വാഴയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു.

ഇപ്പോള്‍ വാഴ 2 വിനെ കുറിച്ച് സംസാരിക്കുകയാണ് സിജു സണ്ണി. വാഴയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണെന്നും 30 ദിവസത്തെ ഷൂട്ട് കഴിഞ്ഞുവെന്നും സിജു പറയുന്നു. തങ്ങള്‍ അല്ല സിനിമയില്‍ ഉള്ളതെന്നും പ്രധാനമായും ഹാഷീറും ടീമുമാണ് വാഴ ടു വില്‍ ഉണ്ടാകുകയെന്നും സിജു സണ്ണി പറയുന്നു.

വാഴയുടെ ആദ്യ ഭാഗത്തില്‍ അഭിനയിച്ച തങ്ങളെല്ലാവരും ഇതില്‍ ഉണ്ടാകുമോ എന്ന് തീരുമാനം ആയിട്ടില്ലെന്നും മഴ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനുമുള്ള സാധ്യത ആണെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് നെറ്റ് ടി.വി.യില്‍ സംസാരിക്കുകയായിരുന്നു സിജു സണ്ണി.

‘വാഴ ടു ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണ്. എനിക്ക് തോന്നുന്നു ഇപ്പോള്‍ ഒരു 30 ദിവസത്തെ ഷൂട്ട് കഴിഞ്ഞു. അതിനകത്ത് നമ്മളല്ല, മേജറായിട്ട് അവരാണ്. ഹാഷിറും, അലനും ഉള്‍പ്പെടുന്ന ആ ടീമാണ്. അവരൊക്കെയായിട്ടാണ് പരിപാടി. പിന്നെ അതിനകത്ത് നമ്മള്‍ ഉണ്ടോ എന്നുള്ളത് മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്ന് പറയുന്നത് പോലെയാണ്. കാണാം കാണാതിരിക്കാം കണ്‍ഫര്‍മേഷന്‍ ആയിട്ടില്ല,’ സിജു സണ്ണി പറയുന്നു.

Content Highlight: Siju sunny talks about vazha 2 movie

We use cookies to give you the best possible experience. Learn more