| Saturday, 12th April 2025, 2:06 pm

സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെ സിനിമയില്‍ കാണിച്ചിട്ടുള്ളൂ; കോമഡിയില്‍ അവതരിപ്പിക്കണം എന്നത് എന്റെ ഇഷ്ടമായിരുന്നു: സിജു സണ്ണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടനാണ് സിജു സണ്ണി. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ സുപരിചിതനായ സിജു സണ്ണി ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചത്തിലൂടെയാണ് ബിഗ് സ്‌ക്രീന്‍ എന്‍ട്രി നടത്തിയത്. ചിത്രത്തിലെ മുകേഷ് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വാഴ, ഗുരുവായൂരമ്പല നടയില്‍ എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

ഏറ്റവും പുതിയ ബേസില്‍ ചിത്രമായ മരണമാസിലൂടെ തിരക്കഥാകൃത്ത് എന്ന മേഖലയിലും തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് സിജു സണ്ണി.

സമൂഹത്തിലും സോഷ്യല്‍ മീഡിയയിലുമായി നടക്കുന്ന കുറെ സംഭവങ്ങളാണ് മരണമാസില്‍ കാണിക്കുന്നത്. സിനിമയില്‍ അത് എന്റര്‍ടെയ്ന്‍ ചെയ്ത് രസകരമായ രീതിയിലാണ് ചെയ്തിരിക്കുന്നത്. അത്തരമൊരു രീതി കൈക്കൊളാന്‍ കാരണമെന്താണെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സിജു സണ്ണി.

താനും ഈ സമൂഹത്തില്‍ ജീവിക്കുന്നയാളാണെന്നും ആ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തന്റെ തിരക്കഥയിലും പ്രതിഫലിക്കുമെന്നും സിജു സണ്ണി പറയുന്നു. സിനിമ കോമഡി രൂപത്തില്‍ അവതരിപ്പിക്കണമെന്നുള്ളത് തന്റെ ആഗ്രഹമായിരുന്നുവെന്നും ആരെയും ഉപദ്രവിക്കാന്‍ വേണ്ടിയല്ല സിനിമ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പല അനുഭവങ്ങളില്‍ നിന്ന് ഉണ്ടായ കാര്യങ്ങള്‍ സിനിമയില്‍ ഉണ്ടെന്നും എന്നാല്‍ എല്ലാം തന്നെ തന്റെ മാത്രം അനുഭവങ്ങളല്ലെന്നും സിജു സണ്ണി പറയുന്നു.

മരണമാസിന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഈ സമൂഹത്തിലാണ് ജീവിക്കുന്നത് ആ സമൂഹത്തിലുള്ള കാര്യങ്ങള്‍ തന്നെയായിരിക്കും ഞാന്‍ സ്‌ക്രിപ്പ്റ്റിലും എഴുതാന്‍ ശ്രമിച്ചിട്ടുള്ളത്. എന്റെ ഇഷ്ടമായിരുന്നു അത് കോമഡിയായിരിക്കണമെന്നുള്ളത്. സിനിമ കോമഡിയില്‍ കൂടെ തന്നെ അവതരിപ്പിക്കുക എന്നുള്ളതായിരുന്നു പ്രധാനപ്പെട്ട കാര്യം. ആരെയും ഉപദ്രവിക്കാന്‍ വേണ്ടിയല്ല നമ്മള്‍ ഇത് ചെയ്തിരിക്കുന്നത്. ആരെയും കുറ്റപ്പെടുത്തുകയല്ല. എനിക്ക് തോന്നിയിട്ടുള്ള ചില തെറ്റുകള്‍ അത് കുറച്ച് കോമഡിയായിട്ടാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

എല്ലാം അനുഭവങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നത്. എന്റെ അനുഭവം അല്ലെങ്കില്‍ മറ്റൊരാള്‍ക്കുളള അനുഭവങ്ങളില്‍ നിന്നൊക്കെ തന്നെയാണ് നമ്മള്‍ ഇത് എഴുതുന്നത്. സിനിമയ്ക്കകത്തുള്ള എല്ലാ സംഭവങ്ങളും എനിക്കുണ്ടായ അനുഭവങ്ങളാണെന്ന് പറയാന്‍ പറ്റില്ല. എനിക്കോ, എന്റെ സുഹൃത്തുക്കള്‍ക്കൊ ഉണ്ടായിട്ടുള്ള പല കാരണങ്ങള്‍ ആകാം ഞാന്‍ സ്‌ക്രിപ്പ്റ്റില്‍ ഉള്‍പ്പെടുത്തിയത്. അത് കോമഡിയായിരിക്കണം എന്നുള്ളത് എന്റെ താത്പര്യമാണ്,’ സിജു സണ്ണി പറയുന്നു.

Content Highlight: Siju sunny talks about Maranamass movie

Latest Stories

We use cookies to give you the best possible experience. Learn more