അടുത്തിടെ ഇറങ്ങിയ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് വ്യാസനസമേതം ബന്ധുമിത്രാദികള്‍. നവാഗതനായ എസ്. വിപിന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ അനശ്വര രാജന്‍, സിജു സണ്ണി, അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
തിരുവന്തപുരത്തിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍ പറയുന്നത്. ഇപ്പോള്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ സിജു സണ്ണി. തിരുവനന്തപുരം സ്ലാങ്ങിലാണ് ഡയലോഗുകളെന്നും പത്തനംതിട്ടകാരനായ താന്‍ ആ സ്ലാങ് പഠിച്ചെടുക്കാന്‍ ബുദ്ധിമുട്ടിയെന്നും സിജു പറയുന്നു.
ഗുരുവായൂര്‍ അമ്പലനടയില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ബൈജുവിനെ അടുത്തറിയുന്നത് ഈ സിനിമയില്‍ വെച്ചിട്ടാണെന്നും തനിക്ക് അദ്ദേഹത്തോട് ബഹുമാനം കലര്‍ന്ന സൗഹൃദമാണുള്ളതെന്നും സിജു സണ്ണി പറഞ്ഞു.
‘തിരുവനന്തപുരം തോന്നയ്ക്കല്‍ എന്ന പ്രദേശത്തെ ഒരു വീട്ടില്‍ നടക്കുന്ന കഥയാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍. അവിടുത്തെ സ്ലാങ്ങിലാണ് ഡയലോഗുകള്‍. നല്ല റിഥമുള്ള ശൈലിയാണ്. പത്തനംതിട്ട കീരുകുഴി സ്വദേശിയാണ് ഞാന്‍. അതുകൊണ്ടുതന്നെ തിരുവനന്തപുരം സ്ലാങ് പഠിച്ചെടുക്കാന്‍ അല്‍പം ബുദ്ധിമുട്ടി. സംവിധായകന്‍ വിപിന്‍ ഡയലോഗുകള്‍ വോയ്സ് മെസേജ് ആയി തരും. അത് കേട്ട് പഠിക്കും.
ഗുരുവായൂര്‍ അമ്പലനടയില്‍ മുതലുള്ള സൗഹൃദമാണ് ജോമോനോടും അനശ്വരയോടുമുള്ളത്. ഞങ്ങള്‍ തമാശപോലെ അനശ്വരയോട് പറയും ‘അവിടെ പൃഥിരാജും ബേസിലും ഇവിടെ ഞാനും ജോയും’ എന്ന്.
ബൈജു ചേട്ടനെ അടുത്തറിയുന്നത് ഈ സിനിമയിലാണ്. ബഹുമാനം കലര്‍ന്ന സൗഹൃദമാണ് ചേട്ടനോട്. നമ്മള്‍ ഒരു സീന്‍ നന്നായി ചെയ്താല്‍ ബൈജു ചേട്ടന്‍ അതേക്കുറിച്ച് വളരെ അഭിമാനത്തില്‍ മറ്റുള്ളവരോട് പറയും. അതൊക്കെ വലിയ പ്രോത്സാഹനമല്ലേ,’ സിജു സണ്ണി പറയുന്നു.
Content Highlight: Siju Sunny Talks About Baiju