| Monday, 23rd June 2025, 11:20 am

ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ സിജു സണ്ണി വൈഫ്, ഗേള്‍ഫ്രണ്ട് എന്നൊക്കെയാണ് ഇപ്പോള്‍ കാണുന്നത്: സിജു സണ്ണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടനാണ് സിജു സണ്ണി. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ സുപരിചിതനായ സിജു സണ്ണി ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചത്തിലൂടെയാണ് ബിഗ് സ്‌ക്രീന്‍ എന്‍ട്രി നടത്തിയത്. ചിത്രത്തിലെ മുകേഷ് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് വാഴ, ഗുരുവായൂര്‍ അമ്പലനടയില്‍ എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. മരണമാസ്സ് എന്ന ചിത്രത്തിലൂടെ തിരക്കഥാരചനയിലും സിജു തന്റെ സാന്നിധ്യമറിയിച്ചു. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ സിജു അഭിനയിക്കുകയും ചെയ്തിരുന്നു. തന്റെ സിനിമാ കരിയറിനെ കുറിച്ചും വിവാഹിതനാണോ എന്ന ചോദ്യത്തോടും പ്രതികരിക്കുകയാണ് ഇപ്പോള്‍ സിജു സണ്ണി.

ആകസ്മികമായാണ് താന്‍ ‘മരണമാസ്സി‘ന് വേണ്ടി സ്‌ക്രിപ്റ്റ് എഴുതുന്നതെന്നും തിരക്കഥാ രചനയും അഭിനയവും തരുന്നത് രണ്ട് തരം കിക്കുകളാണെന്നും സിജു പറയുന്നു. അഭിനയിക്കുമ്പോള്‍ ഷോട്ട് കഴിഞ്ഞാല്‍ നമ്മള്‍ ഫ്രീയാണെന്നും റിസള്‍ട്ട് വരുന്നത് റിലീസിന് ശേഷം മാത്രമാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ നമ്മള്‍ ഏറെ ഇഷ്ടത്തോടെ ഒരുക്കിയെടുക്കുന്ന കഥാപാത്രങ്ങള്‍ നമ്മള്‍ എഴുതിയ ഡയലോഗുകള്‍ പറയുമ്പോള്‍ തോന്നുന്ന സന്തോഷം വളരെ രസകരമാണെന്നും മരണമാസിലാണ് താനത് അനുഭവിച്ചറിഞ്ഞഞ്ഞതെന്നും സിജു പറയുന്നു.

തന്റെ പേര് താന്‍ ഇട്ക്കൊക്കെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാറുണ്ടെന്നും മുമ്പ് ഒരുപാട് താഴെയായി ചില റീലുകള്‍ കാണുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ആദ്യം തന്റെ പേര് കാണാമെന്നും സിജു സണ്ണി വൈഫ്, സിജു സണ്ണി ഗേള്‍ ഫ്രണ്ട് എന്നൊക്കെയാണ് മറ്റു സെര്‍ച്ചുകളെന്നും അദ്ദേഹം പറയുന്നു. വനിതയോട് സംസാരിക്കുകയായിരുന്നു സിജു സണ്ണി.

‘ആകസ്മികമായാണ് ഞാന്‍ ‘മരണമാസി’ന്‌വേണ്ടി സ്‌ക്രിപ്റ്റ് എഴുതുന്നത്. തിരക്കഥാ രചനയും അഭിനയവും തരുന്നത് രണ്ട് തരം കിക്കുകളാണ്. അഭിനയിക്കുമ്പോള്‍ ഷോട്ട് കഴിഞ്ഞാല്‍ നമ്മള്‍ ഫ്രീയാണ്. റിസല്‍റ്റ് വരുന്നത് റിലീസിന് ശേഷമാണല്ലോ. എന്നാല്‍ നമ്മള്‍ ഏറെ ഇഷ്ടത്തോടെ ഒരുക്കിയെടുക്കുന്ന കഥാപാത്ര ങ്ങള്‍, നമ്മള്‍ എഴുതിയ ഡയലോഗുകള്‍ പറയുമ്പോള്‍ തോന്നുന്ന സന്തോഷം വളരെ രസമാണ്. മരണമാസിലാണ് ഞാനത് അനുഭവിച്ചറിഞ്ഞത്.

സ്വപ്നങ്ങളിലേക്കുള്ള ദൂരം കുറയുകയാണ് എന്നതില്‍ സന്തോഷമുണ്ട്. രസമുള്ളൊരനുഭവം പറയാം. എന്റെ പേര് ഞാന്‍ ഇടക്കൊക്കെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാറുണ്ട്. മുമ്പ് ഒരുപാട് താഴെയായി ചില റീലുകള്‍ കണ്ടെന്നു വരാം. പക്ഷേ, ഇപ്പോള്‍ ആദ്യം സിജു സണ്ണി എന്നു കാണാം. തമാശയതല്ല. സിജു സണ്ണി വൈഫ്, സിജു സണ്ണി ഗേള്‍ ഫ്രണ്ട് എന്നൊക്കെയാണ് മറ്റു സെര്‍ച്ചുകള്‍. എക്‌സ്‌ക്യൂസ് മീ ഗയ്‌സ്, ഞാന്‍ മാരീഡ് അല്ല,’സിജു സണ്ണി പറയുന്നു.

Content Highlight: Siju Sunny  responding to the question about his film career and whether he is married.

We use cookies to give you the best possible experience. Learn more