| Thursday, 10th April 2025, 9:17 am

ആ ഷോട്ടിന് ബേസില്‍ ഏട്ടന്‍ മുപ്പത്തിരണ്ട് ടേക്കാണ് പോയത്: സിജു സണ്ണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടനാണ് സിജു സണ്ണി. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ സുപരിചിതനായ സിജു സണ്ണി ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചത്തിലൂടെയാണ് ബിഗ് സ്‌ക്രീന്‍ എന്‍ട്രി നടത്തിയത്. ചിത്രത്തിലെ മുകേഷ് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വാഴ, ഗുരുവായൂരമ്പല നടയില്‍ എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ന് റിലീസാകുന്ന ബേസില്‍ ജോസഫ് ചിത്രം മരണമാസിന്റെ തിരക്കഥ നിര്‍വഹിച്ചത് സിജു ആണ്.

സിജു സണ്ണിയും ബേസില്‍ ജോസഫും ഇതിന് മുമ്പ് ഗുരുവായൂര്‍ അമ്പലനടനടയില്‍ സിനിമയില്‍ ഒന്നിച്ചിരുന്നു. ഇപ്പോള്‍ ഗരുവായൂര്‍ അമ്പലനടയിലെ കെ ഫോര്‍ കല്ല്യാണം എന്ന പാട്ടിന്റെ ഡാന്‍സില്‍ ബേസില്‍ ജോസഫ് ഒരു ഷോട്ടില്‍ ഒരുപാട് ടേക്കുകള്‍ പോയതിനെ പറ്റി പറയുകയാണ് സിജു സണ്ണി.

ഗുരുവായൂര്‍ അമ്പലനടയില്‍ കെ ഫോര്‍ കല്യാണം പാട്ടിന്റെ ഡാന്‍സിന് ഒരു സിഗിള്‍ ഷോട്ടിന് ബേസില്‍ ജോസഫ് ഒരുപാട് ടേക് പോയെന്നും തങ്ങളെല്ലാം ഡാന്‍സിന്റെ സ്‌റ്റെപ്പ് ശെരിയാക്കിയിട്ടും ബേസില്‍ മുന്നില്‍ നിന്ന് തെറ്റിക്കുകയായിരുന്നുവെന്നും സിജു സണ്ണി പറയുന്നു.

ക്ലബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗുരുവായൂര്‍ അമ്പലനടയില്‍ പാട്ടില്‍ ഞങ്ങള്‍ ഡാന്‍സ് കളിച്ച് കുഴങ്ങി നില്‍ക്കുവാണ്. അപ്പോഴാണ് ഒരു സിംഗിള്‍ ഷോട്ട് എടുക്കണ്ടത്. ക്യാമറ എല്ലാം സെറ്റാക്കി. 32 ടേക്കാണ് ആ ഷോട്ട് പോയത്. ആ സീന്‍ ഏകദേശം നാല്‍പ്പത്തി രണ്ട് സെക്കന്റ് ഉണ്ടായിരുന്നു അത്രയും സമയം ഡാന്‍സ് കളിക്കണം. എത്ര തവണ ചെയ്തിട്ടും റെഡിയാകുന്നില്ല. ബേസിലേട്ടന്‍ ഫ്രണ്ടില്‍ നിന്ന് തെറ്റിക്കുവാണ്. പുറകില്‍ നില്‍ക്കുന്ന ഞങ്ങള്‍ പഠിച്ച് കഴിഞ്ഞു. ആദ്യം കുറെ സോറി ഒക്കെ പറഞ്ഞു. അങ്ങനെ കുറെ ടേക്ക് എടുത്തിട്ടാണ് അവസാനം എങ്ങനെയൊക്കെയോ റെഡിയാക്കിയത്. എല്ലാം കഴിഞ്ഞ് വണ്ടിക്കകത്ത് കേറി ബേസിലേട്ടന്‍ വാ അവന്മാരെയും കൂടെ വിളിക്ക് എന്തെങ്കിലും കഴിക്കാം എന്ന് പറഞ്ഞു കുറ്റബോധം തോന്നിയിട്ട്,’ സിജു സണ്ണി പറയുന്നു.

Content Highlight: siju sunny about basil joseph’s dance in Guruvayur ambala nadayil movie

.

We use cookies to give you the best possible experience. Learn more