നാലു പതിറ്റാണ്ടിലേറെ ആയി സിനിമയിലെ സജീവമായിട്ടുള്ള നടനാണ് സിദ്ദിഖ്. നടൻ , സഹനടൻ , ഹാസ്യകഥാപാത്രങ്ങൾ , വില്ലൻ എന്നീ ഏത് വേഷങ്ങളും ചേരുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളാണ് സിദ്ദിഖ്. 1990ൽ പുറത്തിറങ്ങിയ ‘ഇൻ ഹരിഹർ നഗർ’ എന്ന സിനിമയിലെ ഗോവിന്ദൻകുട്ടി എന്ന കഥാപാത്രമാണ് നടന്റെ സിനിമ കരിയറിൽ വഴിത്തിരിവായ വേഷം.
സിദ്ദീഖ്.Photo. Screen Grab/ Youtube
തന്റെ ഏറ്റവും ഒടുവിൽ റിലീസ് ആയ ആരം എന്ന സിനിമയുമായി ബന്ധപ്പെട്ട റിപ്പോർട്ടർ ഫിലിംസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ‘ഇപ്പോഴത്തെ ഡയറക്ടേഴ്സിന്റെ കൂടെ വർക് ചെയ്യുമ്പോൾ നമ്മൾ വിചാരിച്ചപോലെ ആയിരിക്കില്ല സിനിമയുടെ ഔട്ട് വരുന്നതെന്ന് ‘ സിദ്ദിഖ് പറഞ്ഞു.
‘നമ്മൾ അഭിനയിച്ച് കഴിഞ്ഞ് സിനിമ കാണുമ്പോൾ നമ്മൾ വിചാരിച്ചപോലെ ആയിരിക്കില്ല സിനിമയുടെ രീതി വരുന്നത്. എല്ലാം കഴിഞ്ഞ ഫൈനൽ എഡിറ്റിംഗിൽ വരെ ഇവരുടെ സിനിമ മാറും. കഥ പറയുന്ന രീതിക്കും വ്യത്യാസമുണ്ട്. അങ്ങനെ ഒരുപാട് പ്രത്യേതകൾ തോന്നിയിട്ടുണ്ട് പുതിയ സംവിധായകരുടെ കഥ പറയുന്ന രീതിയിൽ.’
പഴയ സംവിധായകരുടെ കൂടെയും പുതിയ സംവിധായകരുടെ കൂടെയും വർക് ചെയ്ത അനുഭവം എങ്ങനെ ഉണ്ടെന്ന ചോദ്യത്തിന് മറുപടി കൊടുക്കുകയായിരുന്നു സിദ്ദിഖ്. ‘ഇതിനു മുൻപ് ചെയ്യാത്ത പോലെ ഉള്ളൊരു പോലീസ് വേഷമല്ല. പ്ലെയിൻ ആയൊരു കഥാപാത്രമാണ്. ചലഞ്ചിങ് ആയിട്ടുള്ള കഥാപാത്രവും അല്ല. പ്രത്യേകതകൾ ഇല്ലാത്ത ഒരു റഫ് ആൻഡ് ടഫ് പൊലീസ് കഥാപാത്രമാണ് എന്റേത് ‘ സിദ്ദിഖ് പറഞ്ഞു.
‘ക്യാരക്ടർ ആയി മാറുക. ക്യാരക്ടർ ആയി നിന്നിട്ട് പെർഫോം ചെയ്യുക. ആ കൺസിസ്റ്റൻസി മെയിന്റൈൻ ചെയ്യുക. അങ്ങനെയാണ് ഒരു ആക്ടർ അളക്കപ്പെടുന്നത്.’ സിദ്ദിഖ് പറഞ്ഞു. രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്ത സൈജു കുറുപ്പ് നായകനായ് റിലീസ് ചെയ്ത ചിത്രമാണ് ആരം. നിലവിൽ പ്രദർശനം തുടരുന്നുണ്ടെങ്കിലും സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്.
Content Highlight: Siddique about the experience of Working with New directors