| Thursday, 10th April 2025, 4:50 pm

സിദ്ധാര്‍ത്ഥന്റെ ആത്മഹത്യ; പ്രതികളായ 19 വിദ്യാര്‍ത്ഥികളെ പുറത്താക്കി പൂക്കോട് വെറ്റിനറി സര്‍വകലാശാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയില്‍ പ്രതികളായ വിദ്യാര്‍ത്ഥികളെ സര്‍വകലാശാല പുറത്താക്കി. പ്രതികളായ 19 വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്.

19 വിദ്യാര്‍ത്ഥികളും കുറ്റക്കാരാണെന്ന് അന്വേഷണസംഘം കണ്ടെത്തിയെന്നും സര്‍വകലാശാല അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടി സര്‍വകലാശാല ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ അമ്മ എം.ആര്‍ ഷീബ നല്‍കിയ ഹരജിയിലാണ് സര്‍വകലാശാല മറുപടി നല്‍കിയത്.

updating…

Content Highlight: Siddharth’s suicide; Pookode Veterinary University expels 19 accused students

We use cookies to give you the best possible experience. Learn more