ശങ്കര്‍ സംവിധാനം ചെയ്ത ബോയ്സിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടനാണ് സിദ്ധാര്‍ത്ഥ്. മണിരത്നം സംവിധാനം ചെയ്ത ആയുത എഴുത്തിലൂടെ ശ്രദ്ധേയനായ സിദ്ധാര്‍ത്ഥ് പിന്നീട് തമിഴിലെ മികച്ച നടന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചു. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ സിദ്ധാര്‍ത്ഥിന് സാധിച്ചു.
2015ല്‍ പുറത്തിറങ്ങിയ കാവ്യ തലൈവന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സിദ്ധാര്‍ത്ഥിനെ തേടിയെത്തി. അഭിനയത്തിന് പുറമേ, തിരക്കഥാകൃത്ത്, നിര്‍മാതാവ്, പിന്നണി ഗായകന്‍ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധനേടിയിട്ടുണ്ട്.
ഇപ്പോള്‍ ഈ വര്‍ഷം പുറത്തിറങ്ങി ഹിറ്റായി മാറിയ ടൂറിസ്റ്റ് ഫാമിലിയെ കുറിച്ച് സംസാരിക്കുകയാണ് സിദ്ധാര്‍ത്ഥ്. ടൂറിസ്റ്റ് ഫാമിലി എന്ന സിനിമ നന്നായി എടുത്തതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും അത് ഇന്‍ഡസ്ട്രിക്ക് വളരെ പ്രധാനപ്പെട്ട ഒരു സിനിമയാണെന്നും അദ്ദഹം പറയുന്നു.
വയലന്‍സോ മറ്റ് സെക്ഷ്വലൈസേഷനോ ഒന്നും ഇല്ലാതെ ഒരു കുടുംബത്തിന് എന്‍ജോയ് ചെയ്യാന്‍ പാകത്തിന് എടുത്ത സിനിമയാണ് ടൂറിസ്റ്റ് ഫാമിലിയെന്നും അത് വളരെ പോസിറ്റീവായ ഒരു കാര്യമായിട്ട് തനിക്ക് തോന്നിയെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു. ഒരു തമിഴ് യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ടൂറിസ്റ്റ് ഫാമിലി നന്നായി വന്നതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. അത് വളരെ പ്രധാനപ്പെട്ട ഒരു സിനിമയാണ്. കാരണം ഒരു വയലന്‍സോ, ന്യൂഡിറ്റിയോ സെക്ഷ്വലൈസേഷനോ ഒന്നും ഇല്ലാതെ ഫാമിലിക്ക് എന്‍ജോയ് ചെയ്യാന്‍ പാകത്തിനാണ് ആ സിനിമ മേക്ക് ചെയ്തത്. അത് വളരെ പോസിറ്റീവായ ഒരു കാര്യമാണെന്ന് എനിക്ക് തോന്നി. ആ സിനിമ നന്നായി ചെയ്തതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്,’ സിദ്ധാര്‍ത്ഥ് പറയുന്നു.
ടൂറിസ്റ്റ് ഫാമിലി
ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്ന് നിരൂപകരും പ്രേക്ഷകരും ഒരുപോലെ പ്രശംസിച്ച ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. നവാഗതനായ അബിഷന്‍ ജീവിന്ത് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ശശികുമാര്‍, സിമ്രന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം എല്ലാവരുടെയും മനസ് നിറക്കുന്ന ഫീല്‍ ഗുഡ് ചിത്രമായിരുന്നു.
Content Highlight: Siddharth about tourist family movie