| Saturday, 18th January 2025, 9:05 am

നായകവേഷങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ യാതൊരു മടിയുമില്ലാത്ത നടനായിരുന്നു അയാള്‍: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ഒരുപാട് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. 50ലധികം സിനിമകള്‍ സംവിധാനം ചെയ്ത സിബി മലയില്‍ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്. മുത്താരംകുന്ന് പി.ഓ എന്ന ചിത്രത്തിലൂടെയാണ് സിബി മലയില്‍ സ്വതന്ത്രസംവിധായകനാകുന്നത്. പിന്നീട് ദശരഥം, കിരീടം, ആകാശദൂത് തുടങ്ങി മികച്ച ചിത്രങ്ങള്‍ സിബി മലയില്‍ ഒരുക്കിയിട്ടുണ്ട്.

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ മുരളിയെക്കുറിച്ച് സംസാരിക്കുകയാണ് സിബി മലയില്‍. തനിയാവര്‍ത്തനത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്താണ് മുരളിയെ ആദ്യമായി കണ്ടതെന്ന് സിബി മലയില്‍ പറഞ്ഞു. പിന്നീട് 30 വര്‍ഷത്തോളം തങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

അടിസ്ഥാനപരമായി അഭിനയത്തെ വല്ലാതെ ഇഷ്ടപ്പെടുന്ന നടനാണ് മുരളിയെന്ന് സിബി മലയില്‍ പറഞ്ഞു. നാടകത്തിലൂടെ സിനിമയിലേക്കെത്തിയതിന് ശേഷവും നാടകത്തെ സീരിയസായി കണ്ടിരുന്ന നടനായിരുന്നു മുരളിയെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. സിനിമയിലെത്തിയ ശേഷവും അദ്ദേഹത്തിന് നാടകത്തില്‍ ശ്രദ്ധയുണ്ടായിരുന്നെന്നും സിബി മലയില്‍ പറഞ്ഞു.

തന്റെയും ലോഹിതദാസിന്റെയും സിനിമകളില്‍ മാത്രമല്ല, മറ്റ് സംവിധായകരുടെ സിനിമകളില്‍ അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ കിട്ടിയാല്‍ അദ്ദേഹം അത് ചെയ്യുമായിരുന്നെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. തന്റെ കഥാപാത്രത്തിന് എന്തെങ്കിലും ചെയ്യാനുണ്ടെന്ന് തോന്നിയാല്‍ നായകവേഷം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ ചെറിയ വേഷങ്ങളും മുരളി ചെയ്യുമായിരുന്നെന്നും സിബി മലയില്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു സിബി മലയില്‍.

‘1987ലാണ് ഞാന്‍ മുരളിയെ ആദ്യമായി കാണുന്നത്. തനിയാവര്‍ത്തനത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്റെ സമയത്തായിരുന്നു അയാളെ ആദ്യമായി കണ്ടത്. പിന്നീട് 30 വര്‍ഷത്തോളം തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. അടിസ്ഥാനപരമായി അഭിനയത്തോട് വല്ലാത്ത ഇഷ്ടമുള്ള നടനായിരുന്നു മുരളി. നാടകത്തിലൂടെ സിനിമയിലെത്തിയതിന് ശേഷവും അയാള്‍ നാടകത്തെ സീരിയസായി കണ്ടിരുന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴും നാടകത്തില്‍ അയാള്‍ ശ്രദ്ധിച്ചിരുന്നു.

എന്റെയും ലോഹിയുടെയും സിനിമകളില്‍ മാത്രമല്ല, മറ്റ് സംവിധായകരുടെ സിനിമകളില്‍ അഭിനയപ്രാധാന്യമുള്ള വേഷമാണെങ്കില്‍ യാതൊരു മടിയുമില്ലാതെ അയാള്‍ ചെയ്യുമായിരുന്നു. അതിന്റെ വലിപ്പചെറുപ്പമൊന്നും അയാള്‍ നോക്കാറില്ലായിരുന്നു. നായകവേഷം ചെയ്തുകൊണ്ടിരുന്നപ്പോള്‍ തന്നെ ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ മുരളിക്ക് മടിയില്ലായിരുന്നു,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: Sibi Malayil shares the memories about Murali

We use cookies to give you the best possible experience. Learn more