| Wednesday, 12th March 2025, 8:46 pm

ഞാനാണ് പ്രേമലുവിന്റെ റൈറ്റര്‍ ആന്‍ഡ് ഡയറക്റ്റര്‍ എങ്കില്‍ ആദിയായി എന്നെ കാസ്റ്റ് ചെയ്യില്ല: ശ്യാം മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേമലുവിലെ ‘ജെ.കെ’ എന്ന ഒറ്റ പ്രയോഗത്തിലൂടെ മലയാള സിനിമയിലും തമിഴ്, തെലുങ്ക് ഇന്റസ്ട്രിയിലും എറെ ഓളം സൃഷ്ടിച്ച നടനാണ് ശ്യാം മോഹന്‍. 2024ല്‍ പുറത്തു വന്ന് സൗത്ത് ഇന്ത്യയിലെ തന്നെ ബോക്‌സ് ഓഫീസ് ഹിറ്റായ ചിത്രമായിരുന്നു പ്രേമലു. ഇതിഹാസ സംവിധായകന്‍ രാജമൗലി വരെ ഏറെ പ്രശംസിച്ച നടനാണ് ശ്യാം മോഹന്‍.

തന്റേതായ അവതരണശൈലിയിലൂടെ പ്രേക്ഷക ശ്രദ്ധനേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ പ്രേമലു സിനിമ തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെകുറിച്ചും മറ്റ് സിനിമയുടെ വിശേഷങ്ങളും, ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിന സംസാരിക്കുകയാണ് അദ്ദേഹം.

ഞാനാണ് ഈ സിനിമയുടെ റൈറ്ററും ഡയറക്റ്ററുമെങ്കില്‍ എന്നെ പോലെ പുതിയൊരാളെ ഒരിക്കലും കാസ്റ്റ് ചെയ്യില്ല – ശ്യാം മോഹന്‍

തന്റെ കരിയറില്‍ ഏറ്റവും ഇമ്പാക്ട് തന്ന ചിത്രം പ്രേമലുവിലെ ‘ആദി’ എന്ന കഥാപാത്രമാണെന്നും തനിക്ക് സിനിമയില്‍ ഒരു സ്ഥാനമുണ്ടാക്കി തന്നത് ആ ചിത്രമാണെന്നും ശ്യാം മോഹന്‍ പറയുന്നു. താനായിരുന്നു പ്രേമലു സിനിമയുടെ എഴുത്തുകാരനെങ്കില്‍ ഒരിക്കലും തന്നെ പോലെ പുതിയൊരാളെ കാസ്റ്റ് ചെയ്യുകയില്ലെന്നും ശ്യാം മോഹന്‍ പറഞ്ഞു.

‘തന്റെ കരിയര്‍ ഉറപ്പായും പോയികൊണ്ടിരിക്കുന്നത് പ്രേമലുവിലെ ആദി എന്ന ക്യാരക്റ്ററിന് കിട്ടിയ ഇംപാക്റ്റ് കൊണ്ടാണ്. ആ കഥാപാത്രം കാരണമാണ് സിനിമയില്‍ എനിക്കൊരു സ്‌പേയ്‌സ് ലഭിച്ചത്. യൂട്യൂബിലും മറ്റുമായി വീഡിയോസിലൂടെ പലര്‍ക്കും അറിയാമായിരുന്നെങ്കില്‍ പോലും, ഒരു പ്രധാന കഥാപാത്രത്തെ വിശ്വസിച്ച് ഏല്‍പ്പിക്കുകയെന്നത് സംവിധായകന്റെ ധൈര്യമാണ്.

എന്തെങ്കിലും ചാന്‍സ് ഉണ്ടോ ബ്രോ, എന്ന് ചോദിക്കുന്നതില്‍ നിന്നും, ഇങ്ങോട്ട് വന്ന് ഒരു കഥ കേള്‍ക്കാമോ സര്‍ എന്ന രീതിയിലുള്ള സ്‌പേയ്‌സ് എനിക്ക് ലഭിച്ചത് പ്രേമലുവിന് ശേഷമാണ്

ആ ധൈര്യം കാണിച്ചത് ഗിരീഷും, അതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരുമാണ്. ആ കഥാപാത്രം പുതിയൊരാള്‍ ചെയ്യ്താല്‍ വര്‍ക്കാവുമോ എന്നതില്‍ ആര്‍ക്കും ഉറപ്പില്ല. ഞാനാണ് ഈ സിനിമയുടെ റൈറ്ററും ഡയറക്റ്ററുമെങ്കില്‍ എന്നെ പോലെ പുതിയൊരാളെ ഒരിക്കലും കാസ്റ്റ് ചെയ്യില്ല.

എന്തെങ്കിലും ചാന്‍സ് ഉണ്ടോ ബ്രോ, എന്ന് ചോദിക്കുന്നതില്‍ നിന്നും, ഇങ്ങോട്ട് വന്ന് ഒരു കഥ കേള്‍ക്കാമോ സര്‍ എന്ന രീതിയിലുള്ള സ്‌പേയ്‌സ് എനിക്ക് ലഭിച്ചത് പ്രേമലുവിന് ശേഷമാണ്,’ശ്യാം മോഹന്‍ പറയുന്നു

Content highlight: Shyam Mohan talks about Premalu Movie

We use cookies to give you the best possible experience. Learn more