രഞ്ജി ട്രോഫിയില്‍ പഞ്ചാബും കര്‍ണാടകയും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത പഞ്ചാബ് വെറും 55 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ തുടര്‍ ബാറ്റിങ്ങില്‍ കര്‍ണാടക തിരിച്ചടിച്ചത് 475 റണ്‍സായിരുന്നു. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന പഞ്ചാബ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്.
പഞ്ചാബിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ശുഭ്മന്‍ ഗില്ലാണ്. ക്യാപ്റ്റന്‍ ഗില്‍ 161 പന്തില്‍ നിന്ന് 101 റണ്‍സാണ് നേടിയത്. മൂന്ന് സിക്‌സും 14 ഫോറും ഉള്‍പ്പെടെയാണ് താരം മിന്നും പ്രകടനം നടത്തിയത്. താരത്തിന് പുറമെ മായങ്ക് യാദവ് 27 റണ്‍സ് നേടിയത് ഒഴിച്ചാല്‍ മറ്റാര്‍ക്കും ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.
ആദ്യ ഇന്നിങ്‌സില്‍ വെറും നാല് റണ്‍സിന് പുറത്തായ ഗില്‍ ഏറെ വിമര്‍ശനങ്ങല്‍ ഏറ്റുവാങ്ങിയിരുന്നു. 2025 ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് ഗില്ലായിരുന്നു. ബി.സി.സി.ഐയുടെ പുതിയ നിര്‍ദേശപ്രകാരം എല്ലാ താരങ്ങളും ആഭ്യന്തര മത്സരങ്ങള്‍ കളിക്കണം എന്നത് നിര്‍ബന്ധമായതോടെ കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ രോഹിത് രോഹിത് ശര്‍മയും യശസ്വി ജെയ്‌സ്വാളും റിഷബ് പന്തും ശ്രേയസ് അയ്യരും മോശം ഫോമില്‍ തന്നെ തുടരുമ്പോള്‍ മിന്നും തിരിച്ചുവരവാണ് ഗില്‍ നടത്തിയിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്ന ഏകദിന പരമ്പരയിലും ഗില്‍ മിന്നും ഫോം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള നിര്‍ണായകമായ ഏകദിന പരമ്പരയിലും രോഹിത്തും വിരാടും റിഷബും അടക്കമുള്ള താരങ്ങള്‍ വലിയ ആശങ്കയാണ് ടീമില്‍ ഉണ്ടാക്കുന്നത്.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സ്‌ക്വാഡില്‍ സഞ്ജു സാംസണെ ഔഴിവാക്കി സെക്കന്‍ഡ് ഓപ്ഷന്‍ വിക്കറ്റ് കീപ്പറായി റിഷബ് പന്തിനെ തെരഞ്ഞെടുത്തത് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുകയാണ്. നിലവില്‍ മോശം ഫോമില്‍ തുടരുന്ന പന്തിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.