| Sunday, 14th June 2026, 12:54 pm

ഗില്ലാട്ടത്തില്‍ ധവാനും വീണു; ഇനി സിംഹാസനം രാജകുമാരന്‍ വാഴും

ഫസീഹ പി.സി.

ഏകദിന ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍. 50 ഓവര്‍ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരം എന്ന നേട്ടമാണ് ഗില്‍ കുറിച്ചത്. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഒന്നാം ഏകദിനത്തിനിടെയാണ് താരത്തിന്റെ ഈ നേട്ടം.

മത്സരത്തില്‍ ഗില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. 66 പന്തുകള്‍ നേരിട്ട താരം പുറത്താവാതെ 84 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 11 ഫോറുകളും രണ്ട് സിക്സറുകളുമടക്കമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇന്നിങ്സ്.

ശുഭ്മൻ ഗിൽ.

ഈ ഇന്നിങ്‌സിനിടെ 47 റണ്‍സ് എടുത്തതോടെയാണ് ഗില്‍ 3000 റണ്‍സ് പിന്നിട്ടത്. താരം ഈ മൈല്‍സ്റ്റോണ്‍ എത്തിയത് തന്റെ 62ാം ഇന്നിങ്സിലാണ്. അതോടെയാണ് 3000 റണ്‍സിലെ വേഗക്കാരനാക്കിയത്.

മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ പിന്തള്ളിയാണ് ഗില്ലിന്റെ കുതിപ്പ്. ധവാന്‍ 72 ഇന്നിങ്സുകളില്‍ കളിച്ചാണ് 3000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കിയത്.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് ഇന്ത്യന്‍ താരങ്ങള്‍, ഇന്നിങ്സ്

ശുഭ്മന്‍ ഗില്‍ – 62

ശിഖര്‍ ധവാന്‍ – 72

വിരാട് കോഹ്ലി – 75

കെ.എല്‍. രാഹുല്‍ – 78

നവ്ജ്യോത് സിങ് സിദ്ദു – 79

സൗരവ് ഗാംഗുലി – 82

കെ.എൽ. രാഹുൽ.

മത്സരത്തില്‍ ഗില്ലിന്റെ കരുത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഗില്ലിന് പുറമെ, കെ.എല്‍ രാഹുലും (19 പന്തില്‍ 39*) ഇഷാന്‍ കിഷനും (22 പന്തില്‍ 34) സംഭാവന ചെയ്തു. വിജയത്തോടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.

ജൂണ്‍ 17നാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള രണ്ടാം ഏകദിനം നടക്കുക. എകാന ക്രിക്കറ്റ് സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി.

Content Highlight: Shubhman Gill became fastest Indian to complete 3000 runs in ODI by surpassing Shikhar Dhawan

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

Latest Stories

We use cookies to give you the best possible experience. Learn more