ഇടിമിന്നലായി ഗില്‍ കൊടുങ്കാറ്റായി സിറാജ്; പരമ്പര തൂത്തുവാരാന്‍ ഇന്ത്യ
Sports News
ഇടിമിന്നലായി ഗില്‍ കൊടുങ്കാറ്റായി സിറാജ്; പരമ്പര തൂത്തുവാരാന്‍ ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 14th October 2025, 7:16 am

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റിലെ അവസാന ദിവസമാണ് ഇന്ന്. അരുണ്‍ ജെയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഇനി 90 ഓവറില്‍ വെറും 58 റണ്‍സ് നേടിയാല്‍ വിജയം സ്വന്തമാക്കാനും പരമ്പര തൂത്തുവാരാനും സാധിക്കും.

നിലവില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സാണ് നേടിയത്. എട്ട് റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാളിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 25 റണ്‍സുമായി കെ.എല്‍ രാഹുലും 30 റണ്‍സുമായി സായി സുദര്‍ശനുമാണ് ക്രീസിലുള്ളത്.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി സീസണിലും പരമ്പരയിലും മിന്നും പ്രകടനമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മുഹമ്മദ് സിറാജും കാഴ്ചവെച്ചത്. വിന്‍ഡീസിനെതിരായ പരമ്പരയില്‍ 10 വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്. മാത്രമല്ല ഈ വര്‍ഷത്തെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനും സിറാജിന് സാധിച്ചു. ഈ നേട്ടത്തില്‍ സിംബാബ്‌വേയുടെ ബ്ലസിങ് മുസാരബാനിയെ മറികടന്നാണ് സിറാജ് ഒന്നാമനായത്.

2025ലെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ് എന്ന ക്രമത്തില്‍

മുഹമ്മദ് സിറാജ് (ഇന്ത്യ) – 37

ബ്ലസിങ് മുസാരബാനി (സിംബാബ്‌വേ – 36

മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ) – 29

ജോമല്‍ വാരിക്കന്‍ (വെസ്റ്റ് ഇന്‍ഡീസ്) – 24

2025ല്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന താര ശുഭ്മന്‍ ഗില്ലാണ്. ഈ ലിസ്റ്റില്‍ ആദ്യ നാലിലും ഇന്ത്യന്‍ പേരുകളാണ് ആധിപത്യമുറപ്പിച്ചത്.

2025ല്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ താരങ്ങള്‍

ശുഭ്മന്‍ ഗില്‍ (ഇന്ത്യ) – 966

കെ.എല്‍. രാഹുല്‍ (ഇന്ത്യ) – 712

യശസ്വി ജെയ്‌സ്വാള്‍ (ഇന്ത്യ) – 662

രവീന്ദ്ര ജഡേജ (ഇന്ത്യ) – 659

സീന്‍ വില്യംസ് (സിംബാബ്‌വേ) – 648

അതേസമയം മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 518 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ വിന്‍ഡീസ് 248 റണ്‍സിന് ഓള്‍ ഔട്ട് ആവുകയും ചെയ്തു. ഇതോടെ രണ്ടാം ഇന്നിങ്സില്‍ ഫോളോ ഓണിനിറങ്ങിയ വിന്‍ഡീസിനെ 390 റണ്‍സിന് ഒതുക്കാനും ഇന്ത്യക്ക് സാധിച്ചു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി ജെയ്‌സ്വാള്‍ 175 റണ്‍സും ഗില്‍ 129 റണ്‍സും നേടി ക്ലാസിക് പ്രകടനമാണ് കാഴ്ചവെച്ചത്. വിന്‍ഡീസിന്റെ ആദ്യ ഇന്നിങ്‌സില്‍ ഒരു അര്‍ധസെഞ്ച്വറി പോലും നേടാന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല. കുല്‍ദീപ് യാദവ് നേടിയ അഞ്ച് വിക്കറ്റാണ് വിന്‍ഡീസിനെ എളുപ്പത്തില്‍ തകര്‍ക്കാന്‍ സഹായിച്ചത്. എന്നാല്‍ ഫോളോ ഓണില്‍ ഓപ്പണര്‍ ജോണ്‍ കാമ്പല്‍ 115 റണ്‍സും ഷായി ഹോപ്പ് 103 റണ്‍സും നേടി വിന്‍ഡീസിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി.

Content Highlight: Shubhman Gill And Mohammad Siraj In Great Achievement In 2025 Test Cricket