സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
ISL 2017
പുതുവര്‍ഷത്തലേന്ന് കൊച്ചിയില്‍ പന്തുരുളും; മത്സരം മാറ്റിവെക്കില്ലെന്ന് സംഘാടകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday 13th December 2017 5:00pm

കൊച്ചി: ഡിസംബര്‍ 31 ന് കൊച്ചിയില്‍ നടക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ്-ബംഗലൂരു എഫ്.സി മത്സരം മാറ്റിവെക്കില്ലെന്ന സംഘാടകര്‍. പുതുവര്‍ഷത്തലേന്ന് നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും അതീവ സുരക്ഷ ഒരുക്കണമെന്നിരിക്കെ മതിയായ പൊലീസ് സേനയെ വിട്ടുനല്‍കാന്‍ സാധിക്കാത്തതിനാല്‍ മത്സരം മാറ്റി വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ മത്സരം മാറ്റിവെക്കാനാകില്ലെന്നാണ് സംഘാടകരുടെ പക്ഷം. ഡിസംബര്‍ 31 വൈകിട്ട് 5.30നാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം.

പൊതുവെ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ക്കെല്ലാം സ്റ്റേഡിയം നിറയുന്ന് കാഴ്ചയാണ് കാണാറുള്ളത്. പുതുവത്സരമാഘോഷിക്കാന്‍ ഐ.എസ്.എല്‍ മത്സരങ്ങളെ ആളുകള്‍ കൂട്ടുപിടിച്ചാല്‍ നഗരം അതീവ ഗതാഗത കുരുക്കിലുമാകാം.

അതേ സമയം ഐ.എസ്.എല്ലില്‍ ഈ സീസണില്‍ മഞ്ഞപ്പടയ്ക്ക് ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കാനായിട്ടില്ല. ബംഗലൂരു എഫ്.സിയാകട്ടെ സൂപ്പര്‍ താരം സുനില്‍ ഛേത്രിയുടെ മികവില്‍ നല്ല ഫോമിലുമാണ്.

Advertisement