കമൽ ഹാസൻ മാപ്പ് പറയണോ? കോടതിയും അഭിപ്രായ സ്വാതന്ത്ര്യത്തിന് കുറുകെയോ?
ജിൻസി വി ഡേവിഡ്

കമൽ ഹാസൻ്റെ പ്രസ്താവന കന്നഡ ഭാഷയുടെ ഉത്ഭവചരിത്രത്തെപ്പറ്റിയാണ്. ശരി തന്നെ, പക്ഷേ അതിൽ ഒരു ജനതയെ അപമാനിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നില്ല. തൻ്റേതായ അഭിപ്രായമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. കോടതിക്ക് വളരെ ലളിതമായി കൈകാര്യം ചെയ്യാമായിരുന്ന ഒരു വിഷയമായിരുന്നു ഇത്. എന്നാൽ മറ്റുള്ളവരെപ്പോലെ തന്നെ കോടതിയും കമൽ ഹാസന്റെ വാക്കുകൾ വളച്ചൊടിക്കുകയല്ലേ ചെയ്തത്?

ഭാഷാവിഷയങ്ങളിൽ അഭിപ്രായം പറയാനുള്ള കമലഹാസന്റെ അക്കാദമിക യോഗ്യത എന്താണെന്ന് കോടതി ചോദിക്കുന്നു. വിദഗ്ധന്മാർക്ക് മാത്രമേ ഏതെങ്കിലും വിഷയത്തിൽ അഭിപ്രായം പറയാനാകൂ എന്ന് കോടതിക്ക് എങ്ങനെ പറയാൻ സാധിക്കും? വികാരങ്ങളെ നിങ്ങൾക്കെങ്ങനെ വ്രണപ്പെടുത്താൻ കഴിയുമെന്ന് കോടതി ചോദിക്കുമ്പോൾ ആൾക്കൂട്ടങ്ങളുടെ വൈകാരികതകൾക്കൊപ്പം ഒരു വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയല്ലേ കോടതി ചോദ്യം ചെയ്യുന്നത് എന്ന് നമുക്ക് തിരിച്ച് ചോദിക്കേണ്ടിവരും.

Content Highlight: Should Kamal Haasan apologize? Is the court also against freedom of expression?

ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം