| Sunday, 15th June 2025, 12:09 pm

ഒരു കോ-ആക്ടർ എന്നതിനേക്കാൾ ഒരേ സ്‌കൂളിൽ പഠിച്ചവർ എന്ന ബന്ധമാണ് എനിക്ക് ആ നടനോട്: ശോഭന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. അഭിനേത്രി മാത്രമല്ല മികച്ച നർത്തകി കൂടിയാണ് ശോഭന. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ ശോഭനക്ക് ലഭിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ശോഭന അഭിനയിച്ചിട്ടുണ്ട്.

2006ൽ ശോഭനയുടെ കലാമികവിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഈ വർഷം നടിക്ക് പത്മഭൂഷനും നൽകി ആദരിച്ചു. ഒരു ഇടവേളക്ക് ശേഷം ശോഭന തിരിച്ചു വന്ന സിനിമയായിരുന്നു അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമ. ചിത്രത്തിൽ ദുൽഖറും കല്ല്യാണി പ്രിയദർശനുമായിരുന്നു അഭിനയിച്ചത്. ഇപ്പോൾ ദുൽഖറിനെക്കുറിച്ച് സംസാരിക്കുകയാണ് ശോഭന.

ഷോട്ടിനുമുമ്പോ ശേഷമോ അധികം സംസാരിക്കാത്ത ആളാണ് മമ്മൂട്ടിയെന്നും അതുപോലെ തന്നെയാണ് ദുൽഖർ എന്നും ശോഭന പറയുന്നു. തങ്ങൾ രണ്ടുപേരും പഠിച്ചത് ചെന്നൈയിലെ ഒരേ സ്കൂളിലാണെന്നും ആ സ്കൂളിനെക്കുറിച്ചും അവിടുത്തെ അധ്യാപകരെക്കുറിച്ചുമാണ് കൂടുതലും സംസാരിച്ചതെന്നും നടി പറയുന്നു. ഒരു കോ-ആക്ടർ എന്ന ബന്ധമായിരുന്നില്ല ദുൽഖറുമായിട്ടുള്ളതെന്നും മറിച്ച് ഒരേ സ്‌കൂളിൽ പഠിച്ചവർ എന്നതായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അവർ.

‘ഷോട്ടിനുമുമ്പോ ശേഷമോ അധികം സംസാരിക്കാത്തയാളാണ് മമ്മൂക്ക. ദുൽഖറും ഏകദേശം അങ്ങനെ തന്നെ. ഞങ്ങൾ രണ്ടുപേരും ചെന്നൈയിൽ ഒരേ സ്‌കൂളിലാണ് പഠിച്ചത്. ആ സ്കൂളിനെക്കുറിച്ചും അവിടുത്തെ അധ്യാപകരെക്കുറിച്ചുമാണ് കൂടുതൽ സംസാരിച്ചിരുന്നത്. ഒരു കോ-ആക്ടർ എന്നതിനേക്കാൾ ഒരേ സ്‌കൂളിൽ പഠിച്ചവർ എന്ന ബന്ധമായിരുന്നു ദുൽഖറുമായിട്ട്,’ ശോഭന പറയുന്നു.

വരനെ ആവശ്യമുണ്ട്

അനൂപ് സത്യൻ ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച് പ്രദർശനത്തിനെത്തിയ സിനിമയാണ് വരനെ ആവശ്യമുണ്ട്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കെ.പി. എ. സി ലളിത, ശോഭന, ഉർവശി, സുരേഷ് ഗോപി എന്നിവർ മറ്റ് കഥാപാത്രങ്ങളെയും അവതരിപ്പിച്ചു.

Content Highlight: Shobhana Talking about Dulquer Salman

We use cookies to give you the best possible experience. Learn more