മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. അഭിനേത്രി മാത്രമല്ല മികച്ച നർത്തകി കൂടിയാണ് ശോഭന. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ ശോഭനക്ക് ലഭിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ശോഭന അഭിനയിച്ചിട്ടുണ്ട്.
2006ൽ ശോഭനയുടെ കലാമികവിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഈ വർഷം നടിക്ക് പത്മഭൂഷനും നൽകി ആദരിച്ചു. ഒരു ഇടവേളക്ക് ശേഷം ശോഭന തിരിച്ചു വന്ന സിനിമയായിരുന്നു അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമ. ഇപ്പോൾ അനൂപിനെക്കുറിച്ച് സംസാരിക്കുകയാണ് നടി.
വർഷങ്ങൾക്ക് മുമ്പ് അഭിനയിച്ചിരുന്നപ്പോൾ സത്യൻ അന്തിക്കാട് എന്താണോ ചെയ്യാൻ ആവശ്യപ്പെട്ടത് അതുകേൾക്കുമെന്നും അഭിനയിക്കേണ്ടത് എങ്ങനെയാണെന്ന് പറഞ്ഞുതന്നാൽ മറിച്ചൊരു അഭിപ്രായമുണ്ടാകില്ലെന്നും ശോഭന പറയുന്നു.
വർഷങ്ങളോളം സിനിമയുടെ പുറകേ നടന്ന വ്യക്തിക്ക് എന്താണ് വേണ്ടതെന്ന് അറിയാമല്ലോയെന്നും അതുപോലെ അനൂപിനെയും കൂടുതൽ ചോദിച്ച് ബുദ്ധിമുട്ടിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു.
എന്നാൽ അനൂപ് ഇങ്ങോട്ട് വന്ന് ചോദിക്കുമെന്നും ‘നിങ്ങളുടെ പടമല്ലേ. നിങ്ങൾക്കറിയാം എന്തുവേണമെന്ന്. എന്തെങ്കിലുമുണ്ടെങ്കിൽ പറയാം’ എന്നാണ് താൻ അപ്പോൾ മറുപടി പറയുകയെന്നും അവർ കൂട്ടിച്ചേർത്തു.
ഓരോ സീൻ കഴിയുമ്പോഴും എല്ലാവരും മോണിറ്റർ നോക്കാൻ പോകുമെന്നും എന്നാൽ താൻ സീറ്റിൽ തന്നെ ഇരിക്കുമെന്നും നടി പറയുന്നു. തനിക്ക് കാണാൻ താത്പര്യമില്ലേയെന്ന് അനൂപ് വന്ന് ചോദിക്കുമെന്നും താൻ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ അതൊന്നും ശീലമില്ലായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
‘മുമ്പ് അഭിനയിച്ചിരുന്നപ്പോൾ സത്യൻ സാർ എന്താണോ ആവശ്യപ്പെടുന്നത് അത് കേൾക്കും. ഇങ്ങനെ അഭിനയിക്കണമെന്ന് പറഞ്ഞാൽ മറിച്ചൊരു അഭിപ്രായമുണ്ടാവില്ല. മാസങ്ങളോളം, വർഷങ്ങളോളം ഒരു സിനിമയുടെ പുറകെ നടക്കുന്നയാളിന് അറിയാമല്ലോ എന്താണ് വേണ്ടതെന്ന്. അതുപോലെ അനൂപിനെയും കൂടുതൽ ചോദിച്ച് ബുദ്ധിമുട്ടിച്ചിരുന്നില്ല. അനൂപ് ഇങ്ങോട്ടുവന്ന് ചോദിക്കും ‘മാം, എന്ത് പറയുന്നൂ’ എന്ന്.
‘നിങ്ങളുടെ പടമല്ലേ. നിങ്ങൾക്കറിയാം എന്തുവേണമെന്ന്. എന്തെങ്കിലുമുണ്ടെങ്കിൽ പറയാം’ എന്ന് ഞാൻ മറുപടിയും പറയും. ഓരോ സീൻ കഴിയുമ്പോഴും എല്ലാവരും മോണിറ്റർ നോക്കാൻ പോവും. ഞാൻ സീറ്റിൽ തന്നെയിരിക്കും.
‘മാമിന് കാണാൻ താത്പര്യമില്ലേ’ എന്ന് അനൂപ് ചോദിക്കും. എനിക്കതൊന്നും ശീലമില്ലായിരുന്നു. കാരണം, അക്കാലത്ത് അങ്ങനെയൊന്നുമില്ലല്ലോ,’ ശോഭന പറയുന്നു.
Content Highlight: Shobhana Talking about Anoop Sathyan and Varane Avashyamund Movie