| Wednesday, 5th February 2025, 5:06 pm

ആ നടിയും എന്നെപോലെ ആയിരുന്നു; ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചെറുതായി നഷ്ടബോധം തോന്നുന്നു: ശോഭന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് ശോഭന. ബാലതാരമായി സിനിമയിലേക്കെത്തിയ ശോഭന ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. ഏപ്രില്‍ 18 ല്‍ ബാലചന്ദ്രമേനോന്റെ നായികയായി അഭിനയിക്കുമ്പോള്‍ പതിമൂന്ന് വയസായിരുന്നു ശോഭനയുടെ പ്രായം.

പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മണിച്ചിത്രത്താഴിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ശോഭന സ്വന്തമാക്കിയിരുന്നു.

ആ പ്രായത്തില്‍ ജീവിക്കേണ്ടിയിരുന്ന ജീവിതം, ചിന്തകള്‍, ഇഷ്ടങ്ങള്‍ ഒന്നിനും എനിക്കും ഉര്‍വശിക്കും സമയം കിട്ടിയില്ല. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചെറുതായി നഷ്ടബോധം തോന്നുന്നുണ്ട്- ശോഭന

ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ശോഭന. പതിമൂന്ന് വയസും പത്ത് മാസവും ഉള്ളപ്പോഴാണ് സിനിമയില്‍ എത്തുന്നതെന്നും ജീവിതത്തെക്കുറിച്ച് ഗാഢമായി ചിന്തിച്ച് തുടങ്ങുന്ന പ്രായത്തിലേ തിരക്കിലായെന്നും ശോഭന പറയുന്നു. പത്മരാജന്‍, അടൂര്‍ ഗോപാലകൃഷ്ണണന്‍, കെ. ബാലചന്ദര്‍, ഫാസില്‍ എന്നിങ്ങനെയുള്ള വലിയ ആളുകളോട് സംസാരിക്കാനും ഒപ്പം വര്‍ക്ക് ചെയ്യാനും കഴിഞ്ഞുവെന്നും അതായിരുന്നു തന്റെ പാഠശാലയെന്നും ശോഭന പറഞ്ഞു.

കോളജിനേക്കാള്‍ അടിപൊളിയായിരുന്നു ആ സര്‍വകലാശാലയെന്നും താനും നടി ഉര്‍വശിയും ഒരു വര്‍ഷം 22 സിനിമ അഭിനയിച്ച അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരുവര്‍ക്കും ആ പ്രായത്തില്‍ ജീവിക്കേണ്ടിയിരുന്ന ജീവിതം, ചിന്തകള്‍, ഇഷ്ടങ്ങള്‍ ഒന്നിനും സമയം കിട്ടിയിരുന്നില്ലെന്നും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചെറുതായി നഷ്ടബോധം തോന്നുന്നുണ്ടെന്നും നടി പറയുന്നു.

‘പതിമൂന്ന് വയസും പത്ത് മാസവും ഉള്ളപ്പോഴാണ് സിനിമയില്‍ എത്തുന്നത്. ജീവിതത്തെക്കുറിച്ച് ഗാഢമായി ചിന്തിച്ച് തുടങ്ങുന്ന പ്രായത്തിലേ തിരക്കിലായി.

പത്മരാജന്‍, അടൂര്‍ ഗോപാലകൃഷ്ണണന്‍, കെ. ബാലചന്ദര്‍, ഫാസില്‍ എന്നിങ്ങനെയുള്ള വലിയ ആളുകളോട് സംസാരിക്കാനും ഒപ്പം വര്‍ക്ക് ചെയ്യാനും കഴിഞ്ഞു. അതായിരുന്നു എന്റെ പാഠശാല.

കോളജിനേക്കാള്‍ അടിപൊളിയായിരുന്നു ആ സര്‍വകലാശാല. ഒരു വര്‍ഷം 22 സിനിമ അഭിനയിച്ച അവസരങ്ങളുണ്ട്. നടി ഉര്‍വശിയും അങ്ങനെയാണ്. ആ പ്രായത്തില്‍ ജീവിക്കേണ്ടിയിരുന്ന ജീവിതം, ചിന്തകള്‍, ഇഷ്ടങ്ങള്‍ ഒന്നിനും എനിക്കും ഉര്‍വശിക്കും സമയം കിട്ടിയില്ല. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചെറുതായി നഷ്ടബോധം തോന്നുന്നുണ്ട്,’ ശോഭന പറയുന്നു.

Content highlight: Shobana talks about acting in movies at small age

We use cookies to give you the best possible experience. Learn more