തിരുവനന്തപുരം: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കേരളസ്റ്റോറി രണ്ടാംഭാഗത്തിന്റെ ട്രെയിലറിനെതിരെ പ്രതികരിച്ച് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്.
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കേരളസ്റ്റോറി രണ്ടാംഭാഗത്തിന്റെ ട്രെയിലറിനെതിരെ പ്രതികരിച്ച് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്.
കേരളത്തെ വെറുക്കുന്ന ആർ.എസ്.എസിന്റെ അജണ്ടകളൊന്നും ഇവിടെ വിലപ്പോകില്ലെന്നും കേരളം ഇനിയും സ്നേഹത്തോടെ ബീഫ് വിളമ്പുമെന്നും ശിവപ്രസാദ് ഫേസ്ബുക്കിൽ പ്രതികരിച്ചു.
ബീഫ് കഴിക്കാൻ താത്പര്യമില്ലാത്ത പെൺകുട്ടിയെകൊണ്ട് നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗങ്ങളുമായിവന്ന ട്രെയിലർ ഇതിനോടകം വലിയ ചർച്ചയായിരുന്നു. 25 വർഷം കഴിഞ്ഞാൽ കേരളം ഒരു ഇസ്‌ലാമിക രാജ്യമാകുമെന്നാണ് ട്രെയ്ലറിൽ പറയുന്നത്.
നേരത്തെ പുറത്തുവന്ന ടീസറും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യം നാടിനെ ധ്രുവീകരിക്കാനുള്ള ലൈസെൻസല്ലെന്നായിരുന്നു ടീസർ വന്നഘട്ടത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രതികരിച്ചത്.
കാമാഖ്യ നാരായണ സിങ് സംവിധാനം ചെയുന്ന കേരള സ്റ്റോറി 2 നിർമിച്ചിരിക്കുന്നത് വിപുൽ ഷാ യാണ്. സുദീപ്തോ സെൻ ആയിരുന്നു കേരളാ സ്റ്റോറി ആദ്യഭാഗം സംവിധാനം ചെയ്തത്.
എം. ശിവപ്രസാദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കേരളം ഇനിയും സ്നേഹത്തോടെ ബീഫ് വിളമ്പും! കഴിക്കും!
അത് കാണാൻ കഴിയില്ലെങ്കിൽ സംഘപരിവാർ ചെയ്യേണ്ടത് ഇത്രമാത്രം:
കേരള സ്റ്റോറി എന്ന ‘Lunatic Cooked Up Story’ കണ്ട് ആസ്വദിച്ച ശേഷം കണ്ണടച്ച് ഇരിക്കണം.
നമ്മുടെ കേരളത്തെ വെറുക്കുന്ന RSS ൻ്റെ ഭാവനയും അജണ്ടയും ഇവിടെ ചിലവാകാൻ പോകുന്നില്ല!
കുറച്ചു കൂടി മെച്ചപ്പെട്ട കള്ളങ്ങളുമായി ഇറങ്ങാൻ അടുത്ത തവണ RSS ശ്രദ്ധിക്കണം.
Better Luck Next ടൈം.
Content Highlight: shivaprasad against Kerala story 2